കണ്‍സോര്‍ഷ്യം ഓഫ് അക്രഡിറ്റഡ് ഹെല്‍ത്ത്കെയര്‍ ഓര്‍ഗനൈസേഷന്‍്റെ ക്വളിറ്റി പ്രമോഷന്‍ പുരസ്കാരം കാരിത്താസ് ഹോസ്പിറ്റലിന്

കോട്ടയം: കേന്ദ്ര സര്‍ക്കാരിന്‍്റെ എന്‍ .എ .ബി .എച്ച്് അംഗീകാരമുള്ള ആശുപത്രികളില്‍ ഗുണമേന്മയും സുരക്ഷിതത്വവും പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സ്ഥാപിതമായകണ്‍സോര്‍ഷ്യം ഓഫ് അക്രഡിറ്റഡ് ഹെല്‍ത്ത്കെയര്‍ ഓര്‍ഗനൈസേഷന്‍്റെ ക്വളിറ്റി പുരസ്കാരത്തിന് കാരിത്താസ് ഹോസ്പിറ്റല്‍ ആന്‍ഡ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സ് അര്‍ഹമായി.
ആരോഗ്യ പരിചരണ മേഖലയില്‍ നടത്തിയ മികവുറ്റ പ്രവര്‍ത്തനങ്ങളാണ് കാരിത്താസ് ഹോസ്പിറ്റലിനെ ഈ നേട്ടത്തിന് അര്‍ഹമാക്കിയത്. മികച്ച ഗുണമേന്മയും സുരക്ഷിതത്വവുമുള്ള ആശുപത്രി എന്ന് അംഗീകരിക്കുന്നതിനോടൊപ്പം, മറ്റ് ആശുപത്രികള്‍ക്ക് മാതൃകയാക്കുന്നതിലേക്കായി കാരിത്താസ് ആശുപത്രിയെ സെന്‍്റര്‍ ഫോര്‍ കോളിറ്റി പ്രമോഷന്‍ ഓഫ് ഹെല്‍ത്ത് കെയറായും കണ്‍സോര്‍ഷ്യം ഓഫ് അക്രഡിറ്റഡ് ഹെല്‍ത്ത്കെയര്‍ ഓര്‍ഗനൈസേഷന്‍ (കഹോ) തെരഞ്ഞെടുത്തു .

കേന്ദ്ര സര്‍ക്കാരിന്‍്റെ എന്‍ .എ .ബി .എച്ച്് അംഗീകാരമുള്ള ആശുപത്രികളില്‍ ഗുണമേന്മയും സുരക്ഷിതത്വവും പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സ്ഥാപിതമായ സംഘടനയാണ് കണ്‍സോര്‍ഷ്യം ഓഫ് അക്രഡിറ്റഡ് ഹെല്‍ത്ത്കെയര്‍ ഓര്‍ഗനൈസേഷന്‍ ( കഹോ ). കഴിഞ്ഞ ദിവസം ഹൈദ്രാബാദില്‍ നടന്ന കഹോ കോണ്‍ഫ്രന്‍സ് 2023 ല്‍ വച്ചാണ് പുരസ്കാരം സമര്‍പ്പിക്കപ്പെട്ടത് . ഡയറക്ടര്‍ റവ . ഡോ ബിനു കുന്നത്ത് സംഘടന സെക്രട്ടറി ജനറല്‍ ഡോ രവി പി സിംഗില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി . ഡോ . വിജയ് അഗര്‍വാള്‍ , ഡോ ലാലു ജോസഫ് ,ഡോ ഭാസ്കര്‍ റാവു ,ഡോ ജി അനില്‍ കൃഷ്ണ , ഡോ വിക്രം മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു.
മദ്ധ്യ കേരളത്തില്‍ കാരിത്താസ് ഹോസ്പിറ്റലിനു മാത്രമാണ് ഇത്തരമൊരു പുരസ്കാരം ലഭിച്ചിട്ടുള്ളത് . കാരിത്താസ് ഹോസ്പിറ്റല്‍ നിലനിര്‍ത്തിപോരുന്ന ഗുണമേന്മയ്ക്കും സുരക്ഷിതത്വത്തിനുമുള്ള അംഗീകാരമാണിതെന്ന് ഡയറക്ടര്‍ റവ ഡോ ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു .

Previous Post

ഐക്യത്തിന്‍െറ ചരിത്ര മുഹൂര്‍ത്തം കുറിക്കാന്‍ അറ്റ്ലാന്‍്റ ക്നാനായക്കാര്‍

Next Post

സിസ്റ്റര്‍ അനിത സെന്‍റ് ജോസഫ്സ് സന്യാസിനി സമൂഹം സുപ്പീരിയര്‍ ജനറലായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

Total
0
Share
error: Content is protected !!