കല്ലിശ്ശേരി മെത്രാസന മന്ദിരത്തിന്റെ ആശീര്‍വ്വാദകര്‍മ്മം മാര്‍ച്ച് 25 ന്

കോട്ടയം : 1921 ല്‍ കത്തോലിക്കാ സഭയിലേക്കു പുനരൈക്യപ്പെട്ട ക്നാനായ മലങ്കര കത്തോലിക്കാ സമൂഹാംഗങ്ങളുടെ അജപാലന ശുശ്രൂഷകള്‍ കൂടുതല്‍ സജീവമാക്കാന്‍ കിനായി എന്ന പേരില്‍ ചെങ്ങന്നൂരിനടുത്ത് കല്ലിശ്ശേരിയില്‍ നിര്‍മ്മിച്ച ക്നാനായ മലങ്കര കത്തോലിക്കാ മെത്രാസന മന്ദിരത്തിന്റെ ആശീര്‍വ്വാദകര്‍മ്മം ഇന്ന് മാര്‍ച്ച് 25 ശനിയാഴ്ച വൈകുന്നേരം 4 മണിക്കു നടത്തപ്പെടും. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് നടത്തപ്പെടുന്ന പൊതുസമ്മേളനം ബഹു. കേരള ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. തിരൂവല്ല അതിരൂപതാ ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, ക്നാനായ യാക്കോബായ അതിരൂപതാ മെത്രാപ്പോലീത്ത കുര്യാക്കോസ് മോര്‍ സേവേറിയോസ്, കോട്ടയം അതിരൂപതാ സഹായ മെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്തു പ്രസിന്റ് വി.എന്‍. സാജന്‍, കെ.സി.സി മലങ്കര ഫൊറോന പ്രസിഡന്റ് സാബു പാറാനിക്കല്‍, കല്ലിശ്ശേരി വികാരി ഫാ. റെന്നി കട്ടേല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം സുധീര്‍ നെടിയുഴത്തില്‍ എന്നിവര്‍ പ്രസംഗിക്കും. കോട്ടയം അതിരൂപതയിലെ പാസ്റ്ററല്‍ കൗണ്‍സില്‍, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍, സമര്‍പ്പിത-സമുദായ സംഘടനാ പ്രതിനിധികളും ക്നാനായ മലങ്കര കത്തോലിക്കാ റീജിയണിലെ ഇടവകകളില്‍ നിന്നുള്ള വിശ്വാസികളും പങ്കെടുക്കും.

Previous Post

എസ്.എച്ച് മൗണ്ട്: പുല്ലാനപ്പള്ളില്‍ ടി.പി തോമസ്

Next Post

നീറിക്കാട് : പുത്തന്‍പുരയ്ക്കല്‍ എസ്തപ്പാന്‍

Total
0
Share
error: Content is protected !!