പാഴുത്തുരുത്ത് പള്ളിയില്‍ കര്‍ഷക ക്ലബ്ബ് ആരംഭിച്ചു

കടുത്തുരുത്തി. ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കോട്ടയം അതിരൂപത കര്‍ഷക ഫോറ ത്തിന്റെ ആഭിമുഖ്യത്തില്‍ പാഴുത്തുരുത്ത് സെന്റ് കുര്യാക്കോസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ കര്‍ഷക ക്ലബ്ബ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. പള്ളിയങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ കെ.സി.സി. യൂണിറ്റ് പ്രസിഡന്റ് സാവിയോ കുന്നശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കര്‍ഷക ഫോറം അതിരൂപത കണ്‍വീനര്‍ എബ്രാഹം തടത്തില്‍ ക്ലബ്ബ് ഉല്‍ഘാടനം ചെയ്തു. റവ:ഫാദര്‍ ജിബിന്‍ കീച്ചേരില്‍ അനുഗ്രഹ പ്രഭാഷണവും, കെ.സി.സി. അതിരൂപത ജോയിന്റ് സെക്രട്ടറി എം.സി. കുര്യാക്കോസ് വിഷയാവതരണവും നടത്തി. കെ.സി.സി.കടുത്തുരുത്തി ഫൊറോന പ്രസിഡന്റ് എബ്രാഹം കുരീക്കോട്ടില്‍, കര്‍ഷക ഫോറം ഫൊറോന കണ്‍വീനര്‍ ഇ.കെ.ചാക്കോച്ചന്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. കെ.സി.സി. യൂണിറ്റ് സെക്രട്ടറി മാത്യു സിറിയക്ക് പടപുരയ്ക്കല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് ജിയോ തുമ്പനായില്‍ സ്വാഗതവും, കര്‍ഷക ക്ലബ്ബ് യൂണിററ് കണ്‍വീനര്‍ മാത്യു തേവര്‍ മറ്റത്തില്‍ കൃതജ്ഞതയും പറഞ്ഞു.

 

Previous Post

തെള്ളകം: സി. ക്ളാരമ്മ മുത്തൂറ്റില്‍

Next Post

വെള്ളൂര്‍ ഹോളി ഫാമിലി പള്ളിയില്‍ കര്‍ഷക ക്ലബ്ബ് ആരംഭിച്ചു

Total
0
Share
error: Content is protected !!