പടമുഖം ഫൊറോന ജൂബിലി ദമ്പതിസംഗമവും സമുദായ സംഘടനാഭാരവാഹികളുടെ നേതൃസംഗമവും

പടമുഖം ഫൊറോന ജൂബിലി ദമ്പതിസംഗമവും സമുദായ സംഘടനാഭാരവാഹികളുടെ നേതൃസംഗമവും  ഓഗസ്റ്റ് 6 ന് എന്‍.ആര്‍.സിറ്റിയില്‍ സംഘടിപ്പിക്കുന്നു.  ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ സുവര്‍ണ്ണജൂബിലിയാഘോഷങ്ങളുടെ ഭാഗമായിട്ടാണ് അതിരൂപതാ ഫാമിലി കമ്മീഷന്റെ സഹകരണത്തോടെ അതിരൂപതയിലെ ഫൊറോനകളില്‍ വിവാഹത്തിന്റെ രജത-സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ആദരിക്കുന്നത്. അന്നേദിവസം തന്നെ അതിരൂപതയിലെ അല്‍മായ സംഘടനകളായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്, ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍, ക്നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ യൂണിറ്റ്, ഫൊറോന ഭാരവാഹികള്‍ക്കായി സെമിനാറും സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് കൃതജ്ഞതാബലിയോടെ പരിപാടികള്‍ ആരംഭിക്കും. സമുദായസംഘടനാ ഭാരവാഹികള്‍ക്കും ഇടവക കൈക്കാരന്മാര്‍ക്കുമായി വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ക്ലാസ്സ് നയിക്കും. ജൂബിലി ദമ്പതികള്‍ക്കായി പ്രൊഫ. ഷീല സ്റ്റീഫന്‍ ക്ലാസ്സ് നയിക്കും. തുടര്‍ന്നു നടത്തപ്പെടുന്ന പൊതുസമ്മേളനം കോട്ടയം അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്യും. പടമുഖം ഫൊറോന വികാരി ഫാ. ഷാജി പൂത്തറ, എന്‍.ആര്‍.സിറ്റി വികാരി ഫാ. ഷെല്‍ട്ടണ്‍ അപ്പോഴിപറമ്പില്‍, സമുദായസംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കും.

 

Previous Post

റവ. ഡോ. ബിനോ ചേരിയില്‍ വല്ലംബ്രോസന്‍ സന്ന്യാസ സഭ ഇന്ത്യന്‍ പ്രിയോര്‍

Next Post

കെ. സി. വൈ. എല്‍. ചുങ്കം ഫൊറോന യുവജന ദിനാഘോഷം

Total
0
Share
error: Content is protected !!