ജിമി ജോണിന് സംസ്ഥാന സര്‍ക്കാരിന്റെ ഭിന്നശേഷി അവാര്‍ഡ്‌

കോഴിക്കോട്: സംസ്ഥന സര്‍ക്കാരിന്റെ ഭിന്നശേഷിക്കാര്‍ക്കുള്ള അവാര്‍ഡില്‍ റോള്‍ മോഡലായി ക്‌നാനായ യുവതി തെരഞ്ഞെടുക്കപ്പെട്ടു. പെരിക്കല്ലൂര്‍ ക്രൈസ്റ്റ് നഗര്‍ ഇടവക പാമ്പനാനിക്കല്‍ ജോണി – മേരി ദമ്പതികളുടെ മകള്‍ ജിമി ജോണിനെയണ് റോള്‍ മോഡലായി സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്തത്. അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെടുന്ന പേശികളെ ബാധിക്കുന്ന മാസ്‌ക്കുലര്‍ ഡിസ്‌ട്രോപ്പി എന്ന രോഗത്തെ വെല്ലുവിളിച്ച് ജെ.ഡി.റ്റി ഇസ്ലാമിക് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജിമി ജോലി ചെയ്യുകയാണ്. ബി.എസ്.സി മള്‍ട്ടിമീഡിയ ആനിമേഷനാണ് പഠിപ്പിക്കുന്നത്. കൂടാതെ ഭിന്നശേഷിക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള യൂട്യൂബ് ചാനലും ഇവര്‍ നടത്തുന്നുണ്ട്. ജിമിയോടൊപ്പം ഈ രോഗത്തിന് കീഴ്‌പ്പെട്ട അനുജത്തി സുമിയും ഇതേ കോളജില്‍ പഠിപ്പിക്കുന്നു. ഇരുവരുടേയും ഒരുമിച്ചുളള പരിശ്രമങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് അവരുടെ വൈകല്യങ്ങളെ അതിജീവിച്ച് മുന്നോട്ട് പോകുവാന്‍ ആത്മവിശ്വാസവും ധൈര്യവും നല്‍കുന്നു.

Previous Post

കെ.സി.വൈ.എല്‍ ജന്മദിനാഘോഷം

Next Post

വെള്ളമുണ്ടയിലെ വിദ്യാലയത്തിന് നേരെ ഉണ്ടായ തീവ്രവാദ ആക്രമണം അപലപനീയം : കെ.സി.വൈ.എല്‍

Total
0
Share
error: Content is protected !!