രാജപുരം സെന്‍റ് പയസ് ടെന്‍ത് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഐടി ഫെസ്റ്റിന് തുടക്കമായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സി. ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ബിജു ജോസഫ് അധ്യക്ഷത വഹിച്ചു.
കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി പ്രൊഫ. ഡോ. തോമസ് സ്‌കറിയ സ്വാഗതം പറഞ്ഞു. കോളേജ് ബര്‍സാര്‍ ഫാ. ജോബിന്‍ പ്ലാച്ചേരിപുറത്ത് അനുഗ്രഹപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ ലീല മോഹന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ വിഷ്ണു സന്തോഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ് അസോസിയേഷന്‍ സെക്രട്ടറി ആദിത്യചന്ദ്രന്‍ സി. നന്ദി പറഞ്ഞു.
കോളേജ് വിദ്യാര്‍ഥികള്‍ക്കായുള്ള മത്സരങ്ങള്‍ സെപ്റ്റംബര്‍ 29നും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായുള്ള മത്സരങ്ങള്‍ സെപ്റ്റംബര്‍ 30നും നടക്കും. ഫെസ്റ്റിന്റെ ഭാഗമായി വെര്‍ച്വല്‍ റിയാലിറ്റി, റോബോട്ടിക്‌സ്, ഐടി അനുബന്ധ ഉപകരണങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.


