സൗജന്യ സ്തനാര്‍ബുദ പരിശോധന ( മാമോഗ്രാം) പദ്ധതി ഉദ്ഘാടനം

കോട്ടയം അതിരൂപത ഹെല്‍ത്ത് കമ്മീഷന്‍, കാരിത്താസ് ഹോസ്പിറ്റല്‍, കടുത്തുരുത്തി ഫൊറോന, പാലിയേറ്റീവ് യൂണിറ്റ്, കെ.സി.ഡബ്ല്യു.എ (KCWA) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സൗജന്യ സ്തനാര്‍ബുദ പരിശോധന ( മാമോഗ്രാം) പദ്ധതിയുടെ ഉദ്ഘാടനം കടുത്തുരുത്തി വലിയ പള്ളിയില്‍ വച്ച് നടത്തപ്പെട്ടു. വികാരി ഫാ. ജോണ്‍സണ്‍ നീലനിരപ്പേല്‍ ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. കാരിത്താസ് ഹോസ്പിറ്റലിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ജോസ് ജോം തോമസിന്റെ വിദഗ്ധ നേതൃത്വത്തിലായിരുന്നു പരിശോധനകളും ആരോഗ്യസേവനങ്ങളും. സ്ത്രീകള്‍ക്കിടയില്‍ സ്തനാര്‍ബുദത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിനും, രോഗം പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്താന്‍ സഹായിക്കുന്ന മാമോഗ്രാം പരിശോധന കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനുമായി കാരിത്താസ് ഹോസ്പിറ്റലിന്റെ ‘ഹോപ്പ് ഓണ്‍ വീല്‍സ്’ മൊബൈല്‍ മാമോഗ്രഫി യൂണിറ്റിലൂടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി 0481 6811110 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ www.caritashospital.org സന്ദര്‍ശിക്കുകയോ ചെയ്യാം.

 

Previous Post

ഗ്രാന്‍ഡ് പേരന്‍റ്സ് ഡേ

Next Post

കെ.സി.വൈ.എല്‍ ചുങ്കം-കടുത്തുരുത്തി ഫൊറോനകള്‍ സംയുക്ത യുവജന ദിനാഘോഷം നടത്തി

Total
0
Share
error: Content is protected !!