കടുത്തുരുത്തി സെന്റ്. മൈക്കിള്‍സ് സ്‌കൂളില്‍ ഹിന്ദി വാരാചരണം സംഘടിപ്പിച്ചു

കടുത്തുരുത്തി സെന്റ്. മൈക്കിള്‍സ് സ്‌കൂളില്‍ സെപ്റ്റംബര്‍ 14 മുതല്‍ 28 വരെ നടന്നുവരുന്ന ഹിന്ദി വാരാചരണത്തിന്റെ ഭാഗമായി ‘ഹിന്ദി അസംബ്ലി’ സംഘടിപ്പിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ‘സുരീലീ ഹിന്ദി’ പദ്ധതിയുടെ ഭാഗമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.
സ്‌കൂളിലെ കുട്ടികള്‍ ചേര്‍ന്ന് തയ്യാറാക്കിയ പോസ്റ്ററില്‍ കയ്യൊപ്പ് ചാര്‍ത്തിക്കൊണ്ട് പ്രധാന അധ്യാപിക സുജ മേരി തോമസ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. നമ്മുടെ രാജ്യഭാഷയായ ഹിന്ദിയെ സ്‌നേഹിക്കുവാനും, ഹിന്ദി ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കുവാനും ഇത്തരം പദ്ധതികള്‍ സഹായിക്കുമെന്നും, ഹിന്ദി അസംബ്ലി നയിക്കുവാന്‍ മുന്നോട്ടുവന്ന കുട്ടികളെ അഭിനന്ദിക്കുന്നതായും പ്രധാന അധ്യാപിക സുജാ മേരി തോമസ് പറഞ്ഞു.
ഹിന്ദി ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിന് വേണ്ടിയും, കുട്ടികള്‍ക്ക് ഹിന്ദി ഭാഷയോടുള്ള രുചി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയും, ഹിന്ദി വായന, എഴുത്ത്, സംസാരം എന്നീ ശേഷികള്‍ കുട്ടികളില്‍ വളര്‍ത്തിക്കൊണ്ടു വരുന്നതിനുമുള്ള നിരവധി കര്‍മ്മ പരിപാടികള്‍ ഈ ദിവസങ്ങളില്‍ സ്‌കൂളുകളില്‍ നടപ്പിലാക്കി വരികയായിരുന്നുവെന്ന് പദ്ധതിയുടെ കോര്‍ഡിനേറ്റര്‍ രാഹുല്‍ ദാസ് കെ. ആര്‍.അറിയിച്ചു.
സ്റ്റാഫ് സെക്രട്ടറി ബിജു സി ജെ, സീനിയര്‍ അസിസ്റ്റന്റ് ജിജിമോള്‍ എബ്രഹാം, ഹിന്ദി അധ്യാപിക സിസ്റ്റര്‍ ലൂസി, വിദ്യാര്‍ത്ഥികളായ ദേവനന്ദ, ആഷിത, അഖില,ആന്‍ മരിയ, ഹന്ന, ശിവബാല, രാഹുല്‍, അതുല്‍, ഫിയോണ ബിസ്മി, ദേവദത്തന്‍, അന്ന, ആരാധ്യ, സെലീന, കീര്‍ത്തന, പ്രണവ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കുറവിലങ്ങാട് ബിആര്‍സിയുടെ നേതൃത്വത്തില്‍ പദ്ധതിയുടെ നടത്തിപ്പിന് ആവശ്യമായ പരിശീലനങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിവരുന്നു.

 

Previous Post

രാജപുരം കോളജില്‍ അധ്യാപക- അനധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Next Post

അമ്മായിക്കുന്നേല്‍ സൈമണ്‍ മെമ്മോറിയല്‍ സംസ്ഥാനതല ക്ഷീര കര്‍ഷക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു

Total
0
Share
error: Content is protected !!