ഗ്രയിറ്റ് ഗ്രാന്‍ഡ് പേരന്റ്‌സിന് കരുതലായി യൂത്ത് മിനിസ്ട്രി

ന്യൂജേഴ്‌സി ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവകയുടെ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ഇടവകയിലെ ഗ്രയിറ്റ് ഗ്രാന്‍ഡ് പേരന്റ്‌സിനെ യൂത്ത്മിനിസ്ട്രിയുടെ നേതൃത്വത്തില്‍ പ്രത്യേകമായി ആദരിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.മേരി ചാമക്കാലായില്‍,മറിയാമ്മ തേക്കുനില്‍ക്കുന്നതില്‍,ചാക്കോ,മേരി കുട്ടത്തുപറമ്പില്‍,ജോസഫ് വരിക്കമാംതൊട്ടിയില്‍,മേരീ വെമ്മേലില്‍ എന്നിവരെ പ്രത്യേകം ആദരിച്ചു..യുവജനങ്ങളുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ആദരിക്കലിലൂടെ പുത്തന്‍ സന്ദേശം പകര്‍ന്നുനല്‍കുവാന്‍ ഇതുവഴി കഴിഞ്ഞു.ഗ്രയിറ്റ് ഗ്രാന്‍ഡ് പേരന്റ്‌സില്‍ 90 വയസ്സ് പൂര്‍ത്തിയായ മേരീ ചാമക്കാലയുടെ ജന്മദിനാഘോഷവും നടത്തപ്പെട്ടു.ഇതിനോട് അനുബന്ധിച്ച് വിശുദ്ധ കുര്‍ബ്ബാനയും ആദരിക്കലും സ്‌നേഹവിരുന്നും ക്രമീകരിച്ചു.മുതിര്‍ന്നവരെ മറക്കാതേ ആദരവോടെ ചേര്‍ത്ത്പിടിച്ച യുവജനങ്ങളെ വികാരി ഫാ.ബീന്‍സ് ചേത്തലില്‍ അഭിനന്ദിച്ചു.

 

Previous Post

‘ഞാന്‍ അമലോത്ഭവയാണ്’

Next Post

കെ.സി.ബി.സി ഭാരവാഹികള്‍

Total
0
Share
error: Content is protected !!