വനിതാ ദിനാചരണം ഒരുക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വനിതാ ദിനാചരണം നടത്തി. വനിതാദിനാചരണത്തിന്റെ ഉദ്ഘാടനം രജാക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി വീണ അനൂപ് നിര്‍വഹിച്ചു. എന്‍ ആര്‍ സിറ്റി ഗ്രാമ വികസന സമിതി പ്രസിഡന്റ് ഫാ ഷെല്‍ട്ടന്‍ അപ്പോഴിപ്പറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, ബിന്ദു വി ജി. ആശ ബിനു എന്നിവര്‍ പ്രസംഗിച്ചു. രാജാക്കാട് പഞ്ചായത്തു മെമ്പര്‍ വിന്‍സു തോമസ് മികച്ച കര്‍ഷകയെ ആദരിച്ചു. സ്ത്രീയും സമൂഹ മാധ്യമങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി രാജാക്കാട് പോലീസ് സ്റ്റേഷന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മധു ജോസഫ് സെമിനാര്‍ നയിച്ചു. മെഡിക്കല്‍ ക്യാമ്പുകള്‍, അവബോധ ക്ളാസ്സുകള്‍, വിവിധ കര്‍മ്മ പദ്ധതികള്‍ എന്നിവയും വനിതാ ദിനത്തോടനുബന്ധിച്ച് നടപ്പിലാക്കി. വിവിധ ചര്‍ച്ചകളിലൂടെയും തീരുമാനങ്ങളുടെയും വനിതകളെ ഉള്‍പ്പെടുത്തി കൂടുതല്‍ പുരോഗതി കൈവരിക്കുന്നതിനാവശ്യമായ കര്‍മ്മ പദ്ധതികള്‍ക്കു രൂപം നല്‍കുകയും ചെയ്തു. വരും നാളുകളില്‍ സ്ത്രീകളുടെ ഉന്നമനത്തിനാവശ്യമായ കൂടുതല്‍ പദ്ധതികള്‍ ഉള്‍പ്പെടുത്തി ജി ഡി എസിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്‍പോട്ട് കൊണ്ടുപോകുമെന്ന് ജി ഡി എസ് സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.

 

 

Previous Post

കൂട്ടായ്മയുടെ ശക്തി സീറോമലബാര്‍ സഭയെ പഠിപ്പിക്കുന്നത് ക്നാനായക്കാര്‍- മാര്‍ റാഫേല്‍ തട്ടില്‍

Next Post

കടുത്തുരുത്തി സെന്റ്. മൈക്കിള്‍സ് സ്‌കൂളില്‍ വനിതാദിനാഘോഷം

Total
0
Share
error: Content is protected !!