നേതൃസംഗമവുമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ 14 പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ സംഘ പ്രവര്‍ത്തകരുടെ നേതൃസംഗമവും ബോധവത്കരണ ശില്പശാലയും സംഘടിപ്പിച്ചു. ജില്ലയിലെ കര്‍ഷകരും സാധാരണക്കാരുമായ ജനങ്ങള്‍ അടുത്തിടപഴകുന്ന കൃഷി ഓഫീസ്, വില്ലജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് എന്നീ ഓഫീസുകളില്‍ നിന്നും ലഭിക്കുന്ന സേവനങ്ങളെക്കുറിച്ച് ജനങ്ങളില്‍ എത്തിക്കുകയും അവര്‍ക്ക് ലഭിക്കേണ്ടുന്ന സേവനങ്ങള്‍ നേടിയെടുക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ശില്‍പശാല സംഘടിപ്പിച്ചത. ശില്പശാലയുടെ ഉദ്ഘാടനം മരിയാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയി നിര്‍വഹിച്ചു. മരിയാപുരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സന്തോഷ് കെ. ഇരട്ടയാര്‍ വില്ലജ് ഓഫീസര്‍ സിബി തോമസ് കെ. കഞ്ഞിക്കുഴി കൃഷി ഓഫീസര്‍ അഭിജിത്ത് പി. എച്. എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മോഡറേറ്റര്‍ ആയിരുന്നു. ഇടുക്കി ജില്ലയിലെ 14 പഞ്ചായത്തുകളില്‍ നിന്നും ആയി 165 സ്വാശ്രയ സംഘഭാരവാഹികള്‍ പങ്കെടുത്തു.

 

 

Previous Post

കര്‍ഷക ക്ലബ്ബ് രൂപീകരിച്ചു

Next Post

മെല്‍ബണില്‍ ദശാബ്ദി തിരുനാള്‍ ഭക്തി സാന്ദ്രമായി ആഘോഷിച്ചു

Total
0
Share
error: Content is protected !!