കര്‍ഷക ക്ലബ്ബ് രൂപീകരിച്ചു

നെല്ല്യാടി : ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കര്‍ഷക ഫൊറത്തിന്റെ ആഭിമുഖ്യത്തില്‍ ബാഗ്ലൂര്‍ ഫോറോനായില്‍പ്പെട്ട കടബ, നെല്ല്യാടി , അജ്ക്കര്‍ ഇടവകകളില്‍ കര്‍ഷക ക്ലബ്ബ് രൂപീകരിച്ചു. നെല്ലിയാടി സെന്റ് സ്റ്റീഫന്‍സ് പള്ളിയങ്കണത്തില്‍ ചേര്‍ന്ന സംയുക്ത യോഗത്തില്‍ വച്ച് കെ.സി.സി. ബാഗ്ലൂര്‍ ഫൊറോന ചാപ്ലിന്‍ ഫാ. അനീഷ് മാവേലി പുത്തന്‍പുര ക്ലബ്ബുകള്‍ ഉല്‍ഘാടനം ചെയ്തു. കെ.സി.സി ബാഗ്ലൂര്‍ ഫൊറോന പ്രസിഡന്റ് ജോണ്‍ പീച്ചിലിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. നെല്ലിയാടി പള്ളി വികാരി ഫാ. ജിബിന്‍കാലായില്‍ കരോട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. കെ.സി.സി. രൂപത പ്രസിഡന്റ് ബാബു പറമ്പിത്തുമലയില്‍, സെക്രട്ടറി ബേബി മുളവേലിപ്പുറം, ട്രഷറര്‍ ജോണ്‍ തെരുവത്ത്, വൈസ് പ്രസിഡന്റ് ടോം കരികുളം, മലബാര്‍ റീജിയന്‍ പ്രസിഡന്റ് ജോസ് കണിയാംപറമ്പില്‍ ,ജോയിന്റ് സെകട്ടറി ഷിജൂ കൂറാനാല്‍, എഐ.സി യു പ്രതി നിഥി ബിനു ചെങ്ങളം എ.കെ.സി.സി. മെമ്പര്‍ സാബു കരിശ്ശേരി, കര്‍ഷക ഫോറം ചെയര്‍മാന്‍ എം.സി. കുര്യാക്കോസ്, മലബാര്‍ റീജീനല്‍ ഭാരവാഹികളായ ഫിലിപ്പ് വെട്ടിക്കുന്നേല്‍, സജി പ്ലാചേരിപ്പുറത്തു് , മനോജ് ഇല്ലിക്കല്‍ , ഡോക്ടര്‍ അനു വടക്കേപറമ്പില്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. അലക്‌സ് ഐറ്റില്‍ സ്വാഗതവും ടോമി ആലപ്പാട്ട് കൃതജ്ഞതയും പറഞ്ഞു.

Previous Post

ഉഴവൂര്‍: പള്ളിക്കുന്നേല്‍ പി.പി സലോമി

Next Post

നേതൃസംഗമവുമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Total
0
Share
error: Content is protected !!