കര്‍ഷക സമ്പത്ത് ഭക്ഷ്യ സുരക്ഷക്ക് അനിവാര്യം :  മന്ത്രി മോന്‍സ് ജോസഫ്

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സൊസൈറ്റി സംഘടിപ്പിച്ച കര്‍ഷക ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കര്‍ഷക സമ്പത്ത് ഭക്ഷ്യ സുരക്ഷക്ക് അനിവാര്യം ആണെന്നും കര്‍ഷകര്‍ നാടിന്റെ നട്ടെല്ലാണെന്നും കേരളം ജല വിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് അഭിപ്രായപ്പെട്ടു. കര്‍ഷകരുടെ ഉന്നമനത്തിനായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി പോലുള്ള സന്നദ്ധ സംഘടനകളുടെ കാര്‍ഷിക വികസന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത വികാരി ജനറാളും ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി പ്രസിഡന്റുമായ ഫാ തോമസ് ആനിമൂട്ടില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഇടുക്കി എം എല്‍ എ റോയ് കെ പൗലോസ്, മരിയാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിപ്‌സി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി ഉസ്മാന്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി സജി, ജില്ലാപഞ്ചായത് പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് അറക്കപ്പറമ്പില്‍, ബ്ലോക്ക് പഞ്ചായത്തു മെമ്പര്‍ ടെസ്സി ജോസഫ്, ഗ്രാമ പഞ്ചായത്തു മെമ്പര്‍മാരായ മിനി ജോണി, ജയാ പി. എസ്, സൂസമ്മ ഫ്രാന്‍സിസ്, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ, സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍ പ്രോഗ്രാം ഓഫീസര്‍ സിറിയക് പറമുണ്ടയില്‍, പ്രോഗ്രാം കോ -ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, അനിമേറ്റര്‍ ജിബി ബേബി എന്നിവര്‍ പ്രസംഗിച്ചു. കര്‍ഷക ദിനത്തോടനുബന്ധിച്ച് പ്രായോഗിക കൃഷി രീതികള്‍ നാളെയുടെ സമ്പത്ത് എന്ന വിഷയത്തെ ആസ്പദമാക്കി കൃഷി പരിസ്ഥിതി വിദഗ്ദ്ധനായ ഹുസൈന്‍ കെ ഐ സെമിനാര്‍ നയിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി നടപ്പിലാക്കുന്ന വിവിധ കര്‍മ്മ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു

 

Previous Post

ഉഴവൂര്‍: ആകശാല സ്റ്റീഫന്‍ ജോണ്‍

Next Post

ടിജു മികച്ച കര്‍ഷകന്‍

Total
0
Share
error: Content is protected !!