ഗ്രീന്‍ വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി കൃഷിയും നാട്ടറിവും അറിവ് ശേഖരണത്തിന് തുടക്കമായി.

ഇടുക്കി : ഗ്രീന്‍വാലി ഡെവലപ്പ്മന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കൃഷിയും നാട്ടറിവും എന്ന പരിപാടിക്ക് തുടക്കമായി. പരമ്പരാഗത നാട്ടുകൃഷി രീതികളിലെ തനിമയാര്‍ന്ന അറിവുകള്‍ പുതു തലമുറക്കായി ശേഖരിച്ച് പുസ്തക രൂപത്തില്‍ പ്രകാശനം ചെയ്യുക എന്നുള്ളതാണ് ഈ പദ്ധയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ഗീവര്‍ഗീസ് അപ്രേം നിര്‍വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, ഫാ. ഷാജി പൂത്തറയില്‍, ഫാ. റെജി മുട്ടത്തില്‍, ഫാ. ഷൈജു കല്ലുവെട്ടാംകുഴിയില്‍, ഫാ. ഷെല്‍ട്ടന്‍ അപ്പോഴിപ്പറമ്പില്‍, ഫാ. ബ്രസന്‍ ഒഴുങ്ങാലയില്‍, ഫാ. ജോമേഷ് , ഷാജി കണ്ടച്ചാങ്കുന്നേല്‍, അഭിലാഷ് പതിയില്‍,സെബിന്‍ ചേത്തലില്‍, ലിസി കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു

 

 

Previous Post

കുട്ടികളുടെ സംരക്ഷണത്തിനായി നിയമ അവബോധ ക്യാമ്പയിനുമായി കെ.എസ്.എസ്.എസ്

Next Post

നീറിക്കാട് : വടക്കേതുരുത്തുവേലില്‍ V. L. ഉതുപ്പ്

Total
0
Share
error: Content is protected !!