പിതൃദിനം ഉത്സവദിനമാക്കി ബെന്‍സന്‍വില്‍ ഇടവക

ഷിക്കാഗോ: ബെന്‍സന്‍വില്‍ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍ ഫാദേഴ്‌സ് ഡേ ആഘോഷപൂര്‍വ്വം ആചരിച്ചു. രാവിലെ 10 മണിക്ക് അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനയില്‍ ഇടവക വികാരി ഫാ. അബ്രാഹം കളരിയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് ഇടവകയിലെ എഴുപത്തഞ്ചു വയസിനു മുകളില്‍ പ്രായമായ പിതാക്കന്മാരെ സവിശേഷമായി ആദരിച്ചു. തുടര്‍ന്ന് എല്ലാ പിതാക്കന്മാരെയും ആശീര്‍വദിച്ച് പ്രാര്‍ത്ഥിച്ചു. ഇടവകയിലെ ഏറ്റവും മുതിര്‍ന്നപിതാക്കന്മാരെ പ്രതിനിധീകരിച്ച് ജേക്കബ്പുല്ലാപ്പള്ളിയെ പൊന്നാടയണിയിച്ച് വികാരി ഫാ. അബ്രാഹം കളരിയ്ക്കല്‍ ആദരിച്ചു. തൃടര്‍ന്ന് ഹാളില്‍വച്ച് പിതാക്കന്മാര്‍ക്കായി ആകര്‍ഷകങ്ങളായ മത്സരങ്ങളും ക്രമീകരിച്ചിരുന്നു. വിമെന്‍ മിനിസ്ട്രി ആണ് ഫാദേഴ്‌സ് ഡേയുടെ ക്രമീകരണങ്ങള്‍ക്ക് പ്രധാനമായും നേതൃത്വം നല്‍കിയത്. പ്രിയ തേക്കനാട്ടിന്റെ നേതൃത്വത്തിലുള്ള വിമെന്‍സ് മിനിസ്ട്രി എല്ലാവര്‍ക്കും വിഭവസമൃദ്ധമായ ഹോംമെയ്ഡ് ഭക്ഷണവും ക്രമീകരിച്ചിരുന്നു. മനോഹരമായ രീതിയില്‍ ഇന്നത്തെ ആഘോഷക്രമീകരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച വിമന്‍സ് മിനിസ്ട്രിയ്ക്ക് ഇടവകസമൂഹത്തെപ്രതിനിധീകരിച്ച് ട്രസ്റ്റി കോര്‍ഡിനേറ്റര്‍ തോമസ് കുന്നുമ്പുറം നന്ദിയര്‍പ്പിച്ചു. വിമന്‍സ് മിനിസ്ട്രിയ്‌ക്കൊപ്പം ഇടവകയുടെ ട്രസ്റ്റിമാരായ തോമസ് കുന്നുമ്പുറം, മത്തിയാസ് പുല്ലാപ്പള്ളില്‍, അബ്രാഹം അരീച്ചിറയില്‍, ജെയ്‌മോന്‍ പടിഞ്ഞാറേല്‍, എബിന്‍ കുളത്തില്‍ കരോട്ട് എന്നിവരും പരിപാടികളുടെ സുഗമമായ നടത്തിപ്പിന് നേതൃത്വം നല്‍കി.

ലിന്‍സ് താന്നിച്ചുവട്ടില്‍ PRO

Previous Post

സ്‌കോളര്‍ഷിപ്പ് സമ്മാനിച്ചു

Next Post

Bensenville Parish Celebrates Father’s Day with Special Honors

Total
0
Share
error: Content is protected !!