ഡല്‍ഹി: ഡല്‍ഹി ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്റെ (DKCWA) നേതൃത്വത്തില്‍ ‘ELORA 2026’ വസന്ത് കുഞ്ചിലെ നിര്‍മല്‍ ജ്യോതി കോണ്‍വെന്റില്‍ സംഘടിപ്പിച്ചു. ഒക്ടോബര്‍ 2ന് നടന്ന പരിപാടി വിശുദ്ധ കുര്‍ബാനയോടെയാണ് ആരംഭിച്ചത്. ഫാ. അഖില്‍ വട്ടപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ച കുര്‍ബാനയില്‍ ഫാ. ബൈജു അച്ചിറത്തലക്കല്‍ സഹകാര്‍മികനായി. തുടര്‍ന്ന് സിസ്റ്റര്‍ ജോളി നയിച്ച മോട്ടിവേഷന്‍ ക്ലാസ് ശ്രദ്ധേയമായി.
മിസിസ് ക്നാനായ മത്സരത്തില്‍ ദില്‍ഷാദ് ഗാര്‍ഡനില്‍ നിന്നുള്ള പ്രീമാ ജോര്‍ജ് മിസിസ് ക്നാനായയായി തിരഞ്ഞെടുക്കപ്പെട്ടു. മയൂര്‍ വിഹാറില്‍ നിന്നുള്ള മിനി ജിനൂ സെക്കന്‍ഡ് റണ്ണര്‍ അപ്പും ദില്‍ഷാദ് ഗാര്‍ഡനില്‍ നിന്നുള്ള അനീനാ മനു തേര്‍ഡ് റണ്ണര്‍ അപ്പുമായി.
പൊതുസമ്മേളനത്തില്‍ DKCWA പ്രസിഡന്റ് അജിമോള്‍ ജില്‍സ് അധ്യക്ഷത വഹിച്ചു. DKCM ചാപ്ലിന് ഫാ. സുനില്‍ പാറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. DKCM പ്രസിഡന്റ് റെജിമോന് ജോസഫ്, DKCWA സ്പിരിച്വല്‍ അഡൈ്വസര്‍ സിസ്റ്റര്‍ ജോളി, ഫാ. ബൈജു, ഫാ. അഖില്‍, DKCWA സെക്രട്ടറി ലിമ്യാ സൈറിയക്, ട്രഷറര്‍ സാര്‍ലി ജോസ് എന്നിവര്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് ഷാന്റി വില്‍സണ്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ജിഷാ ജോര്‍ജ് നന്ദിയും പറഞ്ഞു. വിവിധ സോണുകളില്‍ നിന്നെത്തിയ അമ്മമാരുടെ കലാപരിപാടികളും അരങ്ങേറി.





