ഡീക്കന്‍ മോസസ് പുത്തുപ്പള്ളിമ്യാലില്‍ വൈദിക പട്ടം സ്വീകരിക്കുന്നു

അമേരിക്കയിലെ ലോങ്ങ് ഐലന്‍ഡ് സെന്‍റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളി ഇടവക പുത്തുപ്പള്ളിമ്യാലില്‍ പി.കെ സ്റ്റീഫന്‍-ലൗലി ദമ്പതികളുടെ മകന്‍ ഡീക്കന്‍ മോസസ് പുത്തുപ്പള്ളിമ്യാലില്‍ വൈദിക പട്ടം സ്വീകരിക്കുന്നു. ചുള്ളിക്കരയില്‍ പ്രൈമറി പഠനവും ന്യൂയോര്‍ക്കില്‍ ഹൈസ്കൂള്‍ പഠനവും പൂര്‍ത്തിയക്കി അമേരിക്കയില്‍ നിന്ന ്എഞ്ചിനിയറിംഗ് സയന്‍സില്‍ അസോസിയേറ്റ് ഡിഗ്രിയും ക്വീന്‍സ് കോളജില്‍ നിന്ന് ഫിസിക്സ്, ഫിലോസഫി എന്നി വിഷയങ്ങളില്‍ ബാച്ചിലേഴ്സ് ഡിഗ്രിയും കരസ്ഥമാക്കിയശേഷം കോട്ടയം അതിരൂപതയുടെ മൈനര്‍ സെമിനാരിയില്‍ മോസസ് ചേര്‍ന്നു. തുടര്‍ന്ന് മംഗലപ്പുഴ സെമിനാരിയില്‍ നിന്ന് ഫിലോസഫിയില്‍ ബിരുദം നേടിയശേഷം ന്യൂയോര്‍ക്കിലെ സണ്‍വുഡി സെന്‍റ് ജോസഫ് സെമിനാരിയില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയക്കി ജുണ്‍ 27ന് രാവിലെ 10ന് ലോങ്ങ് ഐലന്‍ഡ് സെന്‍റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍ വച്ച് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്‍െറ കൈവയ്പ്പുവഴി ശുശ്രൂക്ഷാ പൗരോഹിത്യം സ്വീകരിക്കുന്നതും പ്രഥമദിവ്യബലി അര്‍പ്പിക്കുന്നതുമാണ്.

Previous Post

Bensenville Parish Celebrates Father’s Day with Special Honors

Next Post

Deacon Moses Puthuppallimyalil to Be Ordained to the Priesthood

Total
0
Share
error: Content is protected !!