പയ്യാവൂര്‍: പയ്യാവൂര്‍ വലിയ പള്ളി മിഷന്‍ ലീഗ് യൂണിറ്റിന്‍െറ ആഭിമുഖ്യത്തില്‍ ആരംഭിച്ച ‘ സ്നേഹ വിഹിതം ’ പരിപാടിയുടെ ഉദ്ഘാടനം മലബാര്‍ റീജിയന്‍ ഡയറക്ടര്‍ ഫാ. ജിബില്‍ കുഴിവേലില്‍ നിര്‍വഹിച്ചു. പാവപ്പെട്ട കുട്ടികളെ സഹായിക്കുവാനായി രണ്ട് ഉള്ളവന്‍ ഒന്ന് മറ്റുള്ളവന് കൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി ആരംഭിച്ചിരിക്കുന്നത്. ഇതോടെപ്പം അടുത്ത പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും ഫാ. ജിബില്‍ കുഴിവേലില്‍ നിര്‍വഹിച്ചു.പേന, പെന്‍സില്‍ , ബാഗ്, ബോക്സ്, ടിഫിന്‍ ബോക്സ്, ബുക്ക് , ഡ്രസ്സ് എന്നിവയുടെ ശേഖരണം ഇതില്‍പെടുന്നു. വികാരി ഫാ. മാത്യു കട്ടിയാങ്കല്‍, മിഷന്‍ ലീഗ് മലബാര്‍ റീജിയന്‍ വൈസ് ഡയറക്ടര്‍ സി. ക്രിസ്റ്റീന എസ്. വി.എം , യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.






