ചുള്ളിക്കര: സെന്‍്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയ ഗോള്‍ഡന്‍ ജൂബിലിക്ക് തിരി തെളിച്ചു..1943 ലെ മലബാറിലേയ്ക്കുള്ള ഐതിഹാസിക കുടിയേറ്റം നടന്ന ഇന്നത്തെ രാജപുരം (പഴയ ഏച്ചിക്കോല്‍) ഹോളി ഫാമിലി ദൈവാലയങ്കണത്തില്‍ നിന്നും ഫൊറോനാ വികാരി ഫാ. ജോസ് അരീച്ചിറ ഗോള്‍ഡന്‍ ജൂബിലി ജനറല്‍ കണ്‍ വീനര്‍ക്ക് പതാക കൈമാറി 50 വാഹനങ്ങളുടെ അകമ്പടി യോടെ ചുള്ളിക്കര സെന്‍്റ് മേരിസ് ദൈവാലയത്തില്‍ എത്തിച്ചു. തുടര്‍ന്ന് കോട്ടയം അതി രൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പതാക ഉയര്‍ത്തി തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയോടനുബന്ധിച്ച് ഭദ്രദീപം കൊളുത്തി ജൂബിലി ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് ജൂബിലി ലോഗോ പ്രകാശനവും നടത്തി.




