കാരിത്താസ് 65 വാര്‍ഷികത്തോട് അനുബന്ധിച്ച് ‘കാരിത്താസ് സമരിറ്റന്‍ ജി.പി ക്ലിനിക്ക്’ പ്രവര്‍ത്തനം ആരംഭിച്ചു

കോട്ടയം : കാരിത്താസ് ഹോസ്പിറ്റലില്‍ 65 വാര്‍ഷികത്തോട് അനുബന്ധിച്ച് സാധാരണക്കാര്‍ക്ക് ആശ്വാസമായി ‘കാരിത്താസ് സമരിറ്റന്‍ ജി.പി ക്ലിനിക്ക്’ പ്രവര്‍ത്തനമാരംഭിച്ചു. ജനറല്‍ മെഡിസിന്‍ വിഭാഗത്തിന് കീഴില്‍ ആരംഭിച്ചിരിക്കുന്ന ഒ.പിയില്‍ വെറും 10 രൂപ കണ്‍സള്‍ട്ടേഷന്‍ ഫീസില്‍ ജി.പി ചികിത്സ തേടാവുന്നതാണ്. തിങ്കള്‍ മുതല്‍ ശനി വരെ വൈകുന്നേരം 6 മണി മുതല്‍ രാത്രി 8 മണി വരെയാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തന സമയം. ഞായറാഴ്ചകളില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം 4 മണി വരെയും സേവനം ലഭ്യമാണ്.

റവ. ഡോ. ബിനു കുന്നത്ത് (കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ &സി.ഇ.ഒ), ബിഷപ്പ് അഗസ്റ്റിന്‍ മഠത്തിക്കുന്നേല്‍, റവ. ഫാ. ജോയിസ് നന്ദികുന്നേല്‍ (ജോയിന്റ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്), റവ. ഫാ. ജിസ്‌മോന്‍ മഠത്തില്‍ (ജോയിന്റ് ഡയറക്ടര്‍, മീഡിയ & റിലേഷന്‍സ്), ഡോ. ബോബി എന്‍. എബ്രഹാം (മെഡിക്കല്‍ ഡയറക്ടര്‍), ഡോ. അജിത് വേണുഗോപാല്‍ (സി.ഒ.ഒ & ഗ്രൂപ്പ് ഹെഡ്, (EM & TC)), ഡോ. മനോജ് ടി. കോശി (ജനറല്‍ മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ്), എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍ സംഘടിപ്പിച്ചത്.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 0481 279 0025 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 

 

Previous Post

നീറിക്കാട്: വടക്കേതുരുത്തുവേലില്‍ തങ്കമ്മ തോമസ്

Next Post

പത്രോസിന്റെ കസേരയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി ലിയോ പതിനാലാമന്‍ പാപ്പാ

Total
0
Share
error: Content is protected !!