കാരിത്താസ് ഹോസ്പിറ്റലില്‍ എയര്‍ ആംബുലന്‍സ് സംവിധാനം

കോട്ടയം: കാരിത്താസ് ഹോസ്പിറ്റലില്‍ എയര്‍ ആംബുലന്‍സ് സംവിധാനം പ്രവര്‍ത്തന ക്ഷമമാക്കി. കാരിത്താസ് ആശുപത്രിയില്‍ അടിയന്തിര ചികിത്സാ വിഭാഗത്തിന്റെ സേവനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ എയര്‍ ആംബുലന്‍സ് സൗകര്യം . ജില്ലയില്‍ എവിടെ നിന്നും അടിയന്തിര ഘട്ടങ്ങളില്‍ രോഗികള്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം . കൂടാതെ സര്‍ക്കാര്‍ – സ്വകാര്യ മേഖലകളിലെ ഹെലികോപ്റ്ററുകള്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ സൗകര്യപ്രദമായി എത്തിച്ചേരാനുള്ള ഹെലി പാഡ് സൗകര്യവും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. ചിപ്‌സണ്‍ ഏവിയേഷനുമായി സഹകരിച്ചു കൊണ്ടാണ് പ്രസ്തുത പദ്ധതി കാരിത്താസ് പ്രാവര്‍ത്തികമാക്കിയത്.കോട്ടയം അതിരൂപത ചാന്‍സിലര്‍ ഫാ. ജോണ്‍ ചേന്നാംകുഴി എയര്‍ ആമ്പുലന്‍സ് ഫ്‌ലാഗ് ഓഫ് ചെയ്തു. കാരിത്താസ് ആശുപത്രി ജോയിന്‍ ഡയറക്ടര്‍ ഫാ ജിനു കാവില്‍, ഫാ ജോയിസ് നന്ദികുന്നേല്‍, ഫാ സ്റ്റീഫന്‍ തേവര്‍പറമ്പില്‍, ഫാ ജിസ്‌മോന്‍ മഠത്തില്‍ , എന്നിവര്‍ സന്നിഹിതരായിരുന്നു. കാരിത്താസ് ഹോസ്പിറ്റലിന്റെ ആതുരസേവന സന്നദ്ധതയെ ഇത്തരം സജ്ജീകരണങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നു എന്ന് എയര്‍ ആംബുലന്‍സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ ഡോ ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു.

Previous Post

വിദ്യാഭ്യാസത്തിലെ ഡിജിറ്റല്‍ മാറ്റം: ശില്‍പശാല നടത്തി

Next Post

സഹോദരി ചിന്നമ്മ ആക്കക്കുന്നേല്‍ എസ്.വി.എം

Total
0
Share
error: Content is protected !!