വിദ്യാഭ്യാസത്തിലെ ഡിജിറ്റല്‍ മാറ്റം: ശില്‍പശാല നടത്തി

മടമ്പം: പി. കെ. എം. ബി. എഡ്. കോളേജില്‍ വിദ്യാഭ്യാസത്തിലെ ഡിജിറ്റല്‍ മാറ്റം എന്ന വിഷയത്തില്‍ ശില്പശാല നടത്തപ്പെട്ടു. ഫാ. സിജോ തളിയത്ത് ശില്പശാലയ്ക്ക് നേതൃത്വം നല്‍കി. ഡോ. ഫാ. സിനോജ് ജോസഫ് സ്വാഗതം ആശംസിച്ചു. സമാപന സമ്മേളനത്തിന് വിദ്യാര്‍ത്ഥി പ്രതിനിധി അഞ്ജന ചന്ദ്രന്‍ സ്വാഗതം ആശംസിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സി. ജെസ്സി എന്‍ സി. അധ്യക്ഷയായിരുന്നു. ഫാ. സിജോ തളിയത്ത് മുഖ്യ പ്രഭാഷണം നടത്തി. ഐ. ക്യു. എസ്. സി. കോര്‍ഡിനേറ്ററും സാമൂഹ്യശാസ്ത്ര വിഭാഗം മേധാവിയുമായ ഡോ. വീണ അപ്പുക്കുട്ടന്‍ നന്ദി പറഞ്ഞു.

Previous Post

ക്‌നാനായ റീജിയണ്‍ എയ്ഞ്ചല്‍സ് മീറ്റ് ജൂണ്‍ 18 ന്

Next Post

കാരിത്താസ് ഹോസ്പിറ്റലില്‍ എയര്‍ ആംബുലന്‍സ് സംവിധാനം

Total
0
Share
error: Content is protected !!