കര്‍ദ്ദിനാള്‍ ടെലിസ്ഫോര്‍ ടോപ്പോ ദിവംഗതനായി

ബാംഗ്ളൂര്‍: ജാര്‍ഖണ്ഡിലെ റാഞ്ചി മുന്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ടെലിസ്ഫോര്‍ ടോപ്പോ (84) ദിവംഗതനായി. കബറടക്കം പിന്നീട്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.45 ന് റാഞ്ചിയിലെ മന്ദറിലുള്ള കോണ്‍സ്റ്റന്‍്റ് ലിവന്‍സ് ഹോസ്പിറ്റലലില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതേ ആശുപത്രിയില്‍ കിടപ്പിലായിരുന്നു. രണ്ടു തവണ സി.ബി.സി.ഐ പ്രസിഡന്‍റായിരുന്നു. 44 വര്‍ഷമായി ബിഷപ്പും 19 വര്‍ഷമായി കര്‍ദ്ദിനാളുമായിരുന്നു.

1978-1984 കാലഘട്ടത്തില്‍ ദുംക ബിഷപ്പും 1985-2018 കാലഘട്ടത്തില്‍ റാഞ്ചി ആര്‍ച്ച് ബിഷപ്പും ആയിരുന്നു. 1939 ഒക്ടോബ3452 15 ന്, ഗുംല ജില്ലയിലെ (ഇപ്പോര്‍ ഒരു രൂപതയാണ്, എന്നാല്‍ അക്കാലത്ത് റാഞ്ചി അതിരൂപതയുടെ ഭാഗമായിരുന്നു) ചെയിന്‍ പൂര്‍ ഇടവകയിലെ ഒരു ചെറിയ വിദൂര ഗ്രാമമായ ജാര്‍ഗാവില്‍ ജനിച്ചു. മാതാപിതാക്കളായ ആം¤്രബാസ് ടോപ്പോയ്ക്കും സോഫിയ സാല്‍ക്സോയ്ക്കും പത്ത് കുട്ടികളുണ്ടായിരുന്നു. ഇതില്‍ എട്ടാമത്തെ കുട്ടിയായിരുന്നു ടെലിസ്ഫോര്‍. ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ ബിഷപ്പുമായിരുന്നു ടോപ്പോ.

Previous Post

ഡല്‍ഹി ക്‌നാനായ മിഷനില്‍ വിമന്‍സ് ഫോറം വാര്‍ഷിക പൊതുയോഗം നടത്തി

Next Post

കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് ധര്‍ണ്ണ നടത്തി

Total
0
Share
error: Content is protected !!