കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് ധര്‍ണ്ണ നടത്തി

കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതിയുടെ ആഹ്വാനപ്രകാരം കോട്ടയം അതിരൂപത സമിതിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം DD ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ ഉടന്‍ അംഗീകരിക്കുക, ഉച്ചഭക്ഷണഫണ്ട് സമയബന്ധിതമായി വര്‍ദ്ധിപ്പിച്ച് നല്‍കുക,
നിലവില്‍ സര്‍വ്വീസിലുള്ളവരെ കെ. ടെറ്റില്‍ നിന്ന് ഒഴിവാക്കുക,
സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുക, ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ നോണ്‍ ടീച്ചിംഗ് സ്റ്റാഫിനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ധര്‍ണ്ണ നടത്തിയത്.

കോട്ടയം അതിരൂപത കോര്‍പ്പറേറ്റ് എഡുക്കേഷണല്‍ ഏജന്‍സി സെക്രട്ടറി റവ. ഡോ. തോമസ് പുതിയകുന്നേല്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

കേരളാ കാത്തലിക്ക് ടീച്ചേഴ്‌സ് ഗില്‍ഡ് അതിരൂപത പ്രസിഡന്റ് സുജി പുല്ലുകാട്ട്, ജനറല്‍ സെക്രട്ടറി ബിബീഷ് ഓലിക്കമുറിയില്‍, സംസ്ഥാന സെക്രട്ടറി റ്റോം കരികുളത്തില്‍, ജെയ്‌സന്‍ തോമസ്, റീനാമോള്‍ ജോസഫ്, സീന സാബു, ജോസ് മൂലക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. ധര്‍ണ്ണയില്‍ 60 അധ്യാപകര്‍ പങ്കെടുത്തു.

 

Previous Post

കര്‍ദ്ദിനാള്‍ ടെലിസ്ഫോര്‍ ടോപ്പോ ദിവംഗതനായി

Next Post

മികച്ച ബ്ളഡ് സെന്‍്ററിനുള്ള സംസ്ഥാന അവാര്‍ഡ് കാരിത്താസിന്

Total
0
Share
error: Content is protected !!