ബെല്‍ജിയം ക്‌നാനായ കാത്തലിക് കുടിയേറ്റത്തിന് നവ നേതൃത്വം

ലൂവന്‍ : ബെല്‍ജിയം ക്‌നാനായ കുടിയേറ്റത്തിന്റെ 2023 – 2025 കാലഘട്ടത്തിലെക്കുള്ള ഭാരവാഹികളെ ജൂലൈ മാസ്സം 10 -ാം തിയ്യതി നടന്ന ഇലക്ഷനില്‍ തിരഞ്ഞെടുത്തു. പ്രസിഡന്റ് ജേക്കബ് തോമസ് പൗവ്വത്തില്‍ പേരൂര്‍ ഇടവക. സെക്രട്ടറിജോമി ജോസഫ് കരികണ്ണംന്തറ കുമരകം ഇടവക. ട്രഷറര്‍ ലിജോ ജേകബ് ഇഞ്ചനാട്ടില്‍ അരീക്കര ഇടവക .വൈസ് പ്രസിഡന്റ്  ജോബി ജോസഫ് കളരിക്കല്‍ പറമ്പംചേരി ഇടവക, ജോയിന്റ് സെക്രട്ടറി സിന്ധുമോള്‍ ജോമോന്‍ വെളിംപറമ്പില്‍ ചാരമംഗലം ഇടവക, ജോയിന്റ് ട്രഷറര്‍ ജെറി മാത്യു മള്ളൂശ്ശേരി ഇടവക എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പിന്  വരണാധികാരിയും കുടിയേറ്റം അഡ്മിന്സ്ട്രേറ്ററുമായ ഷിബി ജേക്കബിന്‍െറ നേതൃത്വത്തിലുള്ള കമ്മിറ്റി നേതൃത്വം നല്‍കി.

ക്‌നാനായ തനിമയും പൈതൃകവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിച്ച് സമുദായ ഐക്യത്തില്‍ സഭയോട് ചേര്‍ന്ന് ക്‌നാനായ സമൂഹത്തെ വാര്‍ത്തെടുക്കുവാന്‍ ഉള്ള കര്‍മ്മ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു.

 

Previous Post

ഏഴാം വാര്‍ഷികം വര്‍ണ്ണാഭമാക്കി ബെല്‍ജിയം ക്നാനായ കത്തലിക്ക് കുടിയേറ്റം

Next Post

ഇടക്കേലി: കാവുംപുറത്ത് മറിയം കുരുവിള

Total
0
Share
error: Content is protected !!