ഏഴാം വാര്‍ഷികം വര്‍ണ്ണാഭമാക്കി ബെല്‍ജിയം ക്നാനായ കത്തലിക്ക് കുടിയേറ്റം

ബ്രസല്‍സ്സ് : ബെല്‍ജിയം ക്‌നാനായ കത്തലിക് കുടിയേറ്റം കൂട്ടായ്മയുടെ ഏഴാം വാര്‍ഷികം ബ്രസല്‍സ്സിലെ ക്ലാരറ്റ് ഓടിറ്റോറിയത്തില്‍വച്ച് ആഘോഷപൂര്‍വം നടത്തപെട്ടു. വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഫാ. അനിഷ് കളപ്പുരക്കല്‍ 0SB യുടെ കാര്‍മികത്വത്തില്‍ വി.കുര്‍ബാന അര്‍പ്പിച്ചു. ഫാ. സിറില്‍ മുല്ലപ്പള്ളി സന്ദേശംനല്‍കി, തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍
കുടിയേറ്റം പ്രസിഡന്റ് ശ്രീ. ജോസഫ് മാത്യു കൊടിയന്തറ അധ്യക്ഷത വഹിക്കുകയും റവ. ഫാ. ജോണി ചാമപ്പാറ പൊതു സമ്മേളനം ഉത്ഘാടനം ചെയ്യുകയും ചെയ്തു . ഫാദര്‍ ബിബിന്‍ കണ്ടോത്ത് മുഖ്യ പ്രാഭാഷണം നടത്തുകയും അഡ്മിനിസ്റ്റേറ്റര്‍ ശ്രീ. ഷിബി ജേക്കബ് ആമുഖ സന്ദേശം നല്‍കുകയും ചെയ്തു . കുടിയേറ്റം ജോയിന്‍ സെക്കട്രി ശ്രീമതി നിമിഷ ജിന്റൊ ആക്കപ്പറമ്പില്‍ ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും കുടിയേറ്റം സെക്രട്ടറി ശ്രീമതീ സുസ്മി ടോണി ഇടപ്പുറത്തുപ്രാലയില്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതാരിപ്പിക്കുകയും ട്രീഷറര്‍ ശ്രി. അബ്രഹാം തോമസ്സ് ചിറട്ടോലിക്കല്‍ വാര്‍ഷിക കണക്ക് അവതരിപ്പിക്കുകയും ചെയ്തു . തുടര്‍ന്ന് ഫാ. സിറില്‍ മല്ലപ്പള്ളി, ഫാ. അനീഷ് കളപ്പുരക്കല്‍, ഫാ.തോമസ് കൊച്ചുപുത്തെന്‍പുരയില്‍ , എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഉഗ്മാ കാരുണ്യവര്‍ഷഅവര്‍ഡ് ജേതാവ് ബഹു. റവ.ഫാ. ജോണി ചാമപ്പാറയെ ആരിക്കുകയും വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കും,കായിക മേളയിലെ ചാമ്പ്യന്‍മാരായ കൂടാരയോഗങ്ങള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു . ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെഅടിസ്ഥാനത്തില്‍ മികച്ച കൂടാരയോഗങ്ങളെയും ആദരിച്ചു തുടര്‍ന്ന് സന്മാനക്കുപ്പണ്‍ നിറക്കെടുപ്പുനടത്തപ്പെട്ടു. പൊതു സമ്മേളനത്തില്‍ ശ്രീമതി അനിജ ലിജോ ഇഞ്ചേനാട്ടില്‍ ഏവര്‍ക്കും നന്ദി അര്‍പ്പിച്ചു. തുടര്‍ന്ന് നയന മനോഹര കലാവിരുന്ന് നടത്തപ്പെട്ടു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ കൂടാരയോഗ അടിസ്ഥാനത്തിലും ഭക്ത സങ്കടന അടിസ്ഥാനത്തിലും കലാവിരുന്നിന്റെ ഭാഗമായി.


കുടിയേറ്റത്തിന്റ 2023- 2025 വര്‍ഷത്തെക്കു തിരഞ്ഞെടുക്കപ്പെട്ട പുതിയഭാരവാഹികളായ പ്രസിഡന്റ് ശ്രി.ജേക്കബ് തോമസ് പൗവ്വത്തില്‍ പേരൂര്‍ ഇടവ. സെക്രട്ടറി ശ്രീമതി. ജോമി ജോസഫ് കരികണ്ണംന്തറ കുമരകം ഇടവക. ട്രഷറര്‍ ശ്രി.ലിജോ ജേകബ് ഇഞ്ചനാട്ടില്‍ അരീക്കര ഇടവ .വൈസ് പ്രസിഡന്റ് ശ്രി. ജോബി ജോസഫ് കളരിക്കല്‍ പറമ്പംചേരി ഇടവക, ജോയിന്റ് സെക്രട്ടറി ശ്രീമതി. സിന്തുമോള്‍ ജോമോന്‍ വെളിംപറമ്പില്‍ ചാരമംഗലം ഇടവക, ജോയിന്റ് ട്രഷറര്‍ ശ്രി. ജെറി മാത്യു മള്ളൂശ്ശേരി ഇടവക എന്നിവര്‍ സത്യപ്രതിജ്ഞചെയ്ത് ചുമതല എറ്റെടുത്തു. വൈസ് പ്രസിഡന്റ് ശ്രീമതി. അനിജ ലിജോ ഇഞ്ചേനാട്ടില്‍ ഏവര്‍ക്കു നന്ദിപ്രകാശിപ്പിച്ചു.
വാര്‍ഷിക ആഘോഷ പരിപാടികള്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീ ഷിബി ജേക്കബ് തേനംമാക്കില്‍, കുടിയേറ്റം പ്രസിഡന്റ് ശ്രീ. ജോസഫ് മാത്യു കൊടിന്തറ, സുസ്മി ടോണി, അബ്രഹാം തോമസ്, അനിജാ ലിജോ, നിമിഷാ ജിന്റൊ, പ്രീതി ജോണ്‍,ഫാ. ബിബിന്‍ കണ്ടോത്ത്, കവിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍, അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി . വാര്‍ഷികാഘോങ്ങളില്‍ 430 പേരുടെ പങ്കാളിത്തമുണ്ടായിരുന്നു.

 

 

Previous Post

മാഞ്ഞൂര്‍സൗത്ത്: എളമ്പാശ്ശേരില്‍ എ.ജെ ചാക്കോ

Next Post

ബെല്‍ജിയം ക്‌നാനായ കാത്തലിക് കുടിയേറ്റത്തിന് നവ നേതൃത്വം

Total
0
Share
error: Content is protected !!