ബെല്‍ജിയം ക്‌നാനായ കാത്തലിക് കുടിയേറ്റത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ ആചരിച്ചു

ലുവന്‍: ബെല്‍ജിയം ക്‌നാനായ കാത്തലിക് കുടിയേറ്റം കൂട്ടായ്മയുടെ പ്രധാന തിരുനാളായ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ സെപ്റ്റംബര്‍ 12ന് ലൂവനിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ സമുചിതമായി ആഘോഷിച്ചു.

തിരുനാള്‍ തിരുക്കര്‍മ്മങ്ങളുടെ ഭാഗമായി കൊടിയേറ്റ്, പ്രസുദേന്തി വാഴ്ച, ലദീഞ്ഞ് എന്നിവ ഫാ.  റ്റെസ്‌വിൻ വെളിയംകുളത്തേലിന്റെ കാര്‍മ്മികത്വത്തില്‍ നടന്നു. ഫാ. ബിനീഷ് മാങ്കോട്ടിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന തിരുനാള്‍ റാസയില്‍ ഫാ. ജെന്‍സന്‍ കാരക്കാട്ടില്‍ തിരുനാള്‍ സന്ദേശം നല്‍കി. ഫാ. ബിജോഷ് മൂലേകുടിയില്‍, ഫാ. എബിന്‍ കുഴിക്കാട്ട്, ഫാ. സിനോജ് ഇരട്ടക്കാലായില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണവും വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും നടന്നു. സ്‌നേഹവിരുന്നിന് ശേഷം കെ.സി.ഡബ്ല്യു.എ.യുടെ നേതൃത്വത്തില്‍ മെഗാ മാര്‍ഗകളിയും കെ.സി.വൈ.എല്‍. അംഗങ്ങളുടെ ഫ്‌ലാഷ് മോബും അരങ്ങേറി.

തുടര്‍ന്ന് കൂടാരയോഗ അടിസ്ഥാനത്തില്‍ ചന്തംചാര്‍ത്ത് മത്സരം സംഘടിപ്പിച്ചു. ഹോളി ഏയ്ഞ്ചല്‍സ്, ഇന്‍ഫെന്റ് ജീസസ്, തിരുഹൃദയം എന്നീ കൂടാരയോഗങ്ങള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

ബെല്‍ജിയം കെ.സി.ഡബ്ല്യു.എ.യാണ് തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത്. കുടിയേറ്റം അഡ്മിനിസ്‌ട്രേറ്റര്‍ ഷിബി ജേക്കബ്, പ്രസിഡന്റ് ദീപു ജോസ്, ഭാരവാഹികളായ സ്മിജോ തോമസ്, റ്റോംസി റ്റോമി, ജോബിന്‍ മാത്യു, ജൂബി റ്റോംസി, ജോസ് കുര്യന്‍, ചാപ്ലയിന്‍ ഫാ.  റ്റെസ്‌വിൻ  വെളിയംകുളത്തേല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

 

Previous Post

ഡാളസ് ക്‌നാനായ കാത്തലിക് അസോസിയേഷന്‍ (കെ.സി.എ.ഡി.എഫ്.ഡബ്ല്യു) ഓണം ആഘോഷം വര്‍ണാഭമായി

Next Post

Belgium Knanaya Catholic Community Celebrates Nativity Feast of the Blessed Virgin Mary

Total
0
Share
error: Content is protected !!