അനുതാപത്തിലൂടെ വിശുദ്ധിയിലേക്ക്…

കല്ലും മണ്ണും മുള്ളുകളും നിറഞ്ഞ വഴിയിലൂടെ, ഭാരം നിറഞ്ഞ കുരിശും ചുമന്നുകൊണ്ട്, അങ്ങ് പീലാത്തോസിന്റെ അരമന മുതല്‍ ഗാഗുല്‍ത്താവരെ നീണ്ടു നില്‍ക്കുന്ന യേശുനാഥന്റെ, കാല്‍വരിയിലേക്കുള്ള യാത്രയുടെ, അനുസ്മരണത്തിന്റെ നാളുകള്‍ ആണ് വലിയനോമ്പ് കാലം. കുരിശില്‍ കിടക്കുന്ന യേശുനാഥന്റെ, കാല്പാദങ്ങളില്‍ ചുംബികാം. മുള്‍കിരിടം മുതല്‍ ഒഴുകി ഇറങ്ങിവരുന്ന രക്തം, ഒരു ചുംബനത്തിലൂടെ നമ്മുടെ ഹ്രദയത്തിലേക് സ്വീകരിക്കാം.

പീലാത്തോസിന്റെ അരമനയില്‍, കുറ്റം ചെയ്യാത്തവന്‍, കുറ്റകാരനായി, നില്‍ക്കുമ്പോള്‍, യേശുനാഥന്റെ മനസ്സില്‍, നിറഞ്ഞുനില്‍ക്കുന്ന, നൊമ്പരം എത്ര വലുതായിരിക്കും. ഗെത്സമേന്‍ തോട്ടത്തില്‍ ഇരുന്നുകൊണ്ട്, പിതാവേ കഴിയുമെങ്കില്‍, ഈ പാനപാത്രം, എന്നില്‍ നിന്നും അകറ്റണമേ എന്ന് പ്രാര്‍ത്ഥിക്കുന്നതും, എങ്കിലും എന്റെ ഇഷ്ട്ടം അല്ല, അങ്ങയുടെ ഇഷ്ട്ടം നിറവേറട്ടേ, എന്നും പറയുന്ന യേശുനാഥന്‍,
തന്റെ പീഡാനുഭവും ഉദ്ധാനവും മുന്നേ പ്രവചിച്ചിരുന്നു. വി. ബൈബിളില്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു, ‘മനുഷ്യപുത്രന്‍ വളരെയേറെ സഹിക്കുകയും, ജനപ്രമാണികള്‍, പുരോഹിതപ്രമുഖന്‍മാര്‍, നിയമനജ്ര്‍, എന്നിവരാല്‍ തിരസ്‌കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നാം ദിവസം ഉയര്‍പ്പിക്കപ്പെടുകയും ചെയ്യെണ്ടിയിരിക്കുന്നു’ (Luke 9:22).
‘മനുഷ്യപുത്രന്‍ മനുഷ്യരുടെ കയ്കളില്‍ ഏല്‍പ്പിക്കപ്പെടാന്‍ പോകുന്നു’ (Luke 9:44).

എന്റെ ജെറുസലേം യാത്രയില്‍, പീലാത്തോസിന്റെ അരമനക്കുള്ളില്‍, ഉള്ള തടവറകള്‍ കാണുവാന്‍ സാധിച്ചിരുന്നു. അതില്‍, ഏറ്റവും ആഴത്തില്‍ ഉള്ള ഒരു ഇടുങ്ങിയ തടവറക്കുള്ളിലേക്ക് യുദന്‍മാര്‍, കയ്യ്കളില്‍ കയര്‍ കെട്ടി, ഒരു കൊടും കുറ്റവാളിയെ പോലെ യേശുവിനെ ഇറക്കികിടത്തിയിരുന്നു. കണ്ണീരും, രക്തവും പറ്റിപിടിച്ച ആ തടവറക്കുള്ളില്‍, നില്‍ക്കുമ്പോള്‍, ഓരോ വിശ്വവാസികളും സ്വയം ഉരുകിതീരുന്ന നൊമ്പരം അനുഭവിക്കും.

പിറ്റേന്ന് രാവിലെ മുതല്‍ വിചാരണ തുടങ്ങി. പീലാത്തോസ്, അവനില്‍ കുറ്റം ഒന്നും കാണുന്നില്ല. ഓശാന നാളില്‍ സൈത്തിന്‍ കൊമ്പുകളും വീശി, ദാവിദിന്റെ പുത്രന് ഓശാന ഓശാന എന്ന് ആര്‍ത്തുവിളിച്ചു എതിരേറ്റവരും ഇന്ന് തള്ളിപറഞ്ഞു കഴിഞ്ഞു. അന്നത്തെ കൊടും കുറ്റവാളികള്‍ക് നല്‍കുന്ന ശിക്ഷ കുരിശു മരണം ആണ്. കുറ്റം ചെയ്തവരെ മാത്രം,ശിക്ഷ വിധിക്കുന്ന, പീലാത്തോസ് അവസാനം കുറ്റം ചെയ്യാത്ത യേശുവിനെ കുരിശു മരണത്തിനുള്ള വിധിവാചകം ഉച്ചരിച്ചു.
ഭാരമുള്ള കുരിശ് ചുമന്നുകൊണ്ടുള്ള, യാത്ര ആരംഭിക്കുന്നതിന് മുന്നെയും ശേഷവും അതിക്രൂരമായ പീഡനങ്ങള്‍ ആണ് യേശുവിന് ലഭിച്ചത്. തന്റെ കൂടെ എപ്പോളും ഉണ്ടായിരുന്നവര്‍ ആരുമില്ല, ഏറ്റവും വിശ്വസ്ഥനായ, പത്രോസ് വരെ തള്ളിപറഞ്ഞു. കോഴി കൂവുന്നതിന് മുന്നേ നീ മൂന്ന് പ്രാവശ്യം എന്നെ തള്ളിപറയും എന്ന് മുന്നേ പ്രവചിച്ച യേശുവിനെകുറിച്ച് പത്രോസ് അപ്പോള്‍ ഓര്‍ത്തു കരഞ്ഞു. ജെറുസലേം ദൈവാലയം കല്ലിന്‍ മേല്‍ കല്ലിലാതെ നശിക്കുകയും മൂന്ന് ദിവസം കൊണ്ട് പുനരുദ്ധരിക്കും എന്ന് പറഞ്ഞ യേശു. ലോകപാപങ്ങള്‍ക്കു പരിഹാരമായി, കുരിശുമരണം സ്വയം ഏറ്റെടുത്ത യേശുവിന് വേണ്ടി നമുക്കും കുരിശിന്റെ വഴിയിലൂടെ സഞ്ചരികാം.
പതിനാല് സ്ഥലങ്ങള്‍ കടന്ന് പോയി വേണം, കാല്‍വരിയിലെ, ഗാഗുല്‍ത്താമലയിലെക്കുള്ള അവസാനയാത്ര എത്തി ചേരാന്‍. ഓരോ സ്ഥലങ്ങളിലും ഓരോ സംഭവങ്ങള്‍ നടക്കുന്നു. ഈശോമിശിഖാ മരണത്തിന് വിധിക്കപ്പെടുന്ന ഒന്നാം സ്ഥലം മുതല്‍, കുരിശു ചുമക്കുന്നു, കല്ലുകള്‍ നിറഞ്ഞ വഴിയും, ഭാരമുള്ള കുരിശും, വിറക്കുന്ന കാലുകളും കൊണ്ട് മൂന്ന് പ്രാവിശ്യം യേശു വീഴുന്നതും, തന്റെ മാതാവിനെ വഴിയില്‍ വെച്ചു കണ്ടപ്പോള്‍ ഉണ്ടായ വേദന ഹ്രദയം തകര്‍ക്കുന്നതായിരുന്നു.
കുരിശു യാത്ര മൂന്നോട്ട് പോകുംതോറും, യേശു തളര്‍ന്നു വന്നു കൊണ്ടിരുന്നു. അപ്പോള്‍, ശിമയോന്‍ എന്നൊരാള്‍ വയലില്‍ നിന്ന് വരുന്നതും, യേശുവിന്റെ കുരിശു ചുമക്കുവാന്‍, പട്ടാളക്കാര്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. യാത്ര മുന്നോട് പോകുന്ന വഴിയില്‍ വെച്,
ഭക്തയായ വെറോണിക്ക് മിശിഹായുടെ തിരുമുഖം തുടക്കുവാന്‍ ഭാഗ്യമുണ്ടായി.
ജെറുസലേം പഴയ പട്ടണത്തിന് ചുറ്റിലും, വലിയ കോട്ട മതില്‍ പണിതിട്ടുണ്ട്. ഇതിനുള്ളിലൂടെയാണ്, യേശുവിന്റെ കുരിശു ചുമന്നുകൊണ്ടുള്ള അവസാന യാത്ര. ഈ കോട്ടക്കുള്ളില്‍, നിരവധി ചെറിയ ചെറിയ തെരുവുകള്‍ ഉണ്ട്. യേശു ഈ വഴികളിലൂടെ, സഞ്ചരികാറുണ്ടായിരുന്നു. അതിനാല്‍, അവിടെയുള്ള സ്ത്രീ ജനങള്‍ ഉള്‍പ്പടെയുള്ള ആളുകള്‍ക്ക്, യേശുവിനെ അറിയാം. വലിയ ആരവങ്ങളോട് കൂടി പോകുന്ന, കുരിശു യാത്ര, എന്തെന്ന് കാണുവാന്‍ സ്ത്രീകള്‍ ഓടി എത്തി, തങ്ങള്‍ക് പരിജിതന്‍ ആയ യേശുവിനെ കണ്ടപ്പോള്‍ അവര്‍ വാവിട്ട് കരഞ്ഞു. എന്നാല്‍ യേശു അവരെ ആശ്വസിപ്പിക്കുന്നു.
ആ യാത്ര കാല്‍വരികുന്നിന്‍ മുകളില്‍ എത്തി ചേര്‍ന്നു, തുടര്‍ന്ന് യൂദന്മാര്‍ യേശുവിന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞു നീക്കി, മീറ കലര്‍ത്തിയ വീഞ്ഞു കുടിക്കാന്‍ കൊടുത്തു. അവശനായ യേശുവിനെ, കുരിശില്‍ പിടിച്ചു കിടത്തി, കയ്യ്കളില്‍, ആണികള്‍ അടിച്ച ശേഷം, രണ്ട് കള്ളന്‍മാരുടെ നടുവില്‍, കുരിശില്‍ തറച്ചു. കുരിശില്‍ കിടന്നുകൊണ്ട് ശത്രുകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിചുകൊണ്ട് ജീവന്‍ വെടിഞ്ഞു. അപ്പോള്‍ ഭൂമിയിളകി, ഭൂമി അന്ധകാരംമായി തീര്‍ന്നു. യേശു നീതിമാന്‍ ആയിരുന്നു എന്ന് ഇതെല്ലം കണ്ടപ്പോള്‍ ഒരു ശതാതിപന്‍ വിളിച്ചുപറഞ്ഞു.
ലോകത്തിന് പുതിയ ഒരു വെളിച്ചം പകര്‍ന്ന നല്‍കാന്‍, കാലിതൊഴുത്തില്‍ പിറന്നുവീണ ആ ഉണ്ണി യേശുനെ വളര്‍ത്തി വലുതാക്കിയ, മാതാവിന്റെ മടിയിലെക്ക്, മരിച്ചു കിടക്കുന്ന, തന്റെ പ്രീയ പുത്രന് അന്തിചുംബനം നല്‍കുമ്പോള്‍, ഒരു പട്ടാളക്കാരന്‍, കുന്ദം കൊണ്ട് കുത്തിയ വിലാപ്പുറത്തു നിന്ന് രെക്തവും വെള്ളവും ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു.
പീലാത്തോസ്‌ന്റെ അനുവാദത്തോടെ, പുതിയതായുള്ള, ഒരു കല്ലറയില്‍, പരിമളദ്ര്യവ്യങ്ങള്‍ കൊണ്ട് പൊതിഞ്ഞു യേശുവിന്റെ മ്രദദേഹം സംസ്‌ക്കരിച്ചു.
മൂന്നാം നാള്‍ ഉയര്‍ത്തെഴുനെറ്റ്, ലോകത്തിന്റെ മുന്‍പില്‍, ഒരു പുതിയ അദ്യയം തുറന്നു കാട്ടുകയായിരുന്നു യേശു നാഥന്‍.
ഈ നോമ്പുകാലം, ഓരോ വിശ്വവാസികള്‍ക്കും പരിവര്‍ത്തനത്തിന്റെയും, ചെയ്തുപോയ പാപങ്ങള്‍ക്കുള്ള പരിഹാരമായി, ഈ കുരിശിന്റെ വഴി നമുക്ക് ഉപകാരപ്പെടണം. ഓരോ പ്രാവശ്യവും, നമുക്കു, യേശു അനുഭവിച്ച, വേദനയുടെ, ചെറിയ അളവ് നമുക്കും അനുഭവിക്കാന്‍ സാധിച്ചെങ്കില്‍, ഈ നോമ്പുകാലം, ഏറ്റവും വിജയകരമായിരിക്കും…

മെട്രിസ് ഫിലിപ്പ്
സിംഗപ്പൂര്‍

 

Previous Post

വീതംലഭിച്ച 15 സെന്‍്റ് ഭൂമി മൂന്നു കുടുംബങ്ങള്‍ക്ക് സൗജന്യമായി നല്‍കി ക്നാനായ യുവാവ് മാതൃകയായി

Next Post

സെന്‍റ് സ്റ്റീഫന്‍സ് ഇംഗ്ളീഷ് മീഡിയം നഴ്സറി സ്കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളിലേക്ക് തിരിതെളിഞ്ഞു

Total
0
Share
error: Content is protected !!