2023 ലെ അതിരൂപതാ ദിനത്തില്‍ ആദരവിനര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതിനായി എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 20

2023 ലെ അതിരൂപതാ സ്ഥാപനദിനാഘോഷങ്ങളോടനുബന്ധിച്ച് വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച അതിരൂപതാംഗങ്ങളെ ആദരിക്കുന്നു. വിദ്യാഭ്യാസം-കല-കായിക-സാഹിത്യ ആരോഗ്യ-ശാസ്ത്ര-സാങ്കേതിക- സാമൂഹ്യ-സാംസ്‌ക്കാരിക മേഖലകളില്‍ ദേശീയ, സംസ്ഥാന, യൂണിവേഴ്സിറ്റ് തലങ്ങളില്‍ അംഗീകാരം നേടിയിട്ടുള്ളവര്‍, സഭാതലത്തില്‍ മികവിന് പുരസ്‌ക്കാരങ്ങള്‍ ലഭിച്ചവര്‍ തുടങ്ങിയവരെയാണ് മുഖ്യമായും പരിഗണിക്കുന്നത്. ഔദ്യോഗികമായി അംഗീകാരങ്ങള്‍ ലഭിക്കാത്തവരെങ്കിലും മുകളില്‍പ്പറഞ്ഞ വിവിധ മേഖലകളില്‍ വിശിഷ്ടമായതോ തിളക്കമാര്‍ന്നതോ ആയ പ്രവര്‍ത്തനം നടത്തിയവരും അതുല്യമായ സംഭാവനകള്‍ നല്‍കിയവരുമായ അതിരൂപതാംഗങ്ങളെയും ആദരവിനായി പരിഗണിക്കും.
അതിരൂപതയിലെ ഇടവകകള്‍ക്കും സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആദരവ് നല്‍കേണ്ട വ്യക്തികളുടെ പേരുകള്‍ വികാരിയച്ചന്റെ ശുപാര്‍ശയോടെ നിര്‍ദ്ദേശിക്കാം. പ്രസ്തുത വ്യക്തികളുടെ പേരും ഫോണ്‍ നമ്പരും വ്യക്തി കൈവരിച്ച നേട്ടങ്ങളെക്കുറിച്ചുള്ള പ്രാഥമിക വിവരവും ജൂലൈ 20 നകം വികാരി ജനറാള്‍, കാത്തലിക് മെട്രോപോളീറ്റന്‍സ് ഹൗസ്, പി.ബി.നമ്പര്‍ -71, കോട്ടയം 686001 എന്ന വിലാസത്തിലോ vicargeneralktym@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ അയച്ചുനല്‍കേണ്ടതാണ്. ഇതിനായി നിയോഗിക്കപ്പെടുന്ന കമ്മിറ്റി വിലയിരുത്തലിനുശേഷമായിരിക്കും ആദരവിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്.

 

Previous Post

പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് വരുംതലമുറയോടുള്ള നമ്മുടെ ഉത്തരവാദിത്വം – മാര്‍ മാത്യു മൂലക്കാട്ട്

Next Post

ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ : ഏകദിനധ്യാനം ജൂണ്‍ 9 ന്

Total
0
Share
error: Content is protected !!