ചേവരമ്പലം: ചേവരമ്പലം സെന്‍്റ് മേരീസ് ഇംഗ്ളീഷ് മീഡിയം സ്കൂളിന്‍്റെ വാര്‍ഷികാഘോഷമായ മരിയന്‍ ഫിയസ്റ്റ് 2026-27 കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് ആനിമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സുപ്പീരിയര്‍ ജനറല്‍ സി. സൗമ്യ എസ്.ജെ.സി. അധ്യക്ഷത വഹിച്ചു. നടനും മിമിക്രി കലാകാരനുമായ വിപിന്‍ ബാലന് വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ഇടവക വികാരി ഫാ. ജിബില്‍ കുഴിവേലില്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ സി.ആനിസ്, പ്രൈമറി ഹെഡ്മിസ്ട്രസ് സി.യല്‍ദ എന്നിവര്‍ പ്രസംഗിച്ചു. എഡ്യൂക്കേഷന്‍ കൗണ്‍സിലര്‍ സി.പവിത്ര എസ്.ജെ.സി., വാര്‍ഡ് കൗണ്‍സിലര്‍ സനൂപ് എന്‍., പി.ടി.എ. പ്രസിഡന്‍്റ് ബിനു കുരുവിള എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വൈസ് പ്രിന്‍സിപ്പല്‍ മഹാലക്ഷ്മി ടി.ജി. ചടങ്ങില്‍ സന്നിഹിതയായിരുന്നു.
വിദ്യാര്‍ത്ഥി പ്രതിനിധികളായ അലോകും നിയയും നന്ദി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ വാര്‍ഷികാഘോഷത്തിന് മാറ്റുകൂട്ടി.



