കിടങ്ങൂര്‍: ലിറ്റില്‍ ലൂര്‍ദ്ദ് ആശുപത്രിയുടെ എഴുപതാം വാര്‍ഷിക ആഘോഷങ്ങള്‍ കോട്ടയം അതിരൂപതയുടെ സഹായ മെത്രാന് മാര്‍ തോമസ് ആനിമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. ആതുരസേവന രംഗത്ത് മനുഷ്യത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, മോണ്‍. സിറിയക് മറ്റത്തിലച്ചനും, സി. ഡോ മേരീമാര്സലെസ് ഉള്‍പ്പെടെയുള്ള ഒരുപാട് വ്യക്തികളുടെ ഒരുമയുടെയും ദീര്ഷവീക്ഷണത്തിന്റെയും ഫലമാണ് ആശുപത്രിയുടെ വളര്‍ച്ചയ്ക്ക് പിന്നിലെന്നും അവരെയെല്ലാം സ്മരിക്കുന്നുവെന്നും ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ജൂബിലി വര്‍ഷത്തോട് അനുബന്ധിച്ചു പുതിയതായി സ്ഥാപിച്ച സി.ടി സ്കാനിംഗ് മെഷീന്റെ ഉദ്ഘാടനം ചലച്ചിത്രതാരം ഗിന്നസ് പക്രു നിര്‍വ്വഹിച്ചു. പുതിയ സി.ടി. സംവിധാനം പ്രവര്‍ത്തനസജ്ജമായതോടെ കിടങ്ങൂരിലും സമീപ പ്രദേശങ്ങളിലുമുള്ള രോഗികള്‍ക്ക് കൂടുതല്‍ കൃത്യതയാര്‍ന്ന രോഗനിര്‍ണയ സേവനങ്ങള്‍ അതിവേഗത്തില്‍ ലഭ്യമാകും.
എസ് വി എം അസി. സുപ്പീരിയര്‍ ജനറല്‍ സി. കൊച്ചുറാണി എസ് വി എം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത സുരേഷ്, മെമ്പര്‍ ദീപു തോമസ്, കോളേജ് ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ജോസീന എസ്.വി.എം, ലിറ്റില്‍ ലൂര്‍ദ് മിഷന് ആശുപത്രി ഡയറക്ടര്‍ സി. സുനിത എസ്.വി.എം., മെഡിക്കല്‍ കൗണ്‍സിലര്‍ റവ. സിസ്റ്റര്‍ സെല്‍ബി എസ്.വി.എം, ജോയിന്റ് ഡയറക്ടര്‍ സി. അനിജ എസ്.വി.എം., മെഡിക്കല്‍ സൂപ്രണ്ട് സി. ലത എസ് വി എം, ആശുപത്രി ചാപ്ലയിന്‍ ഫാ. ജോസ് കടവില്‍ചിറ തുടങ്ങിവര്‍ ചടങ്ങില്‍ സംസാരിച്ചു. എഴുപതാം വാര്‍ഷികത്തോട് അനുബന്ധിച്ചു 2026 ഡിസംബര്‍ 23 വരെ റോബോട്ടിക് മുട്ട് മാറ്റിവെയ്ക്കല്‍ സര്‍ജറികള്‍, ഗൈനക്കോളജി വിഭാഗത്തിലെ വിവിധ ലാപ്രോസ്കോപ്പിക് സര്‍ജറികള്‍ എന്നിവയ്ക്കും, സി.ടി സ്കാനിങ് സേവനങ്ങള്‍ക്കും എസ്.വി.എം പ്രവിശ്യയുടെ സഹകരണത്തോടെ പ്രത്യേക നിരക്കിളവുകളും ലഭ്യമാക്കിയിട്ടുണ്ട്.




