ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ ഇടവകയില്‍ സകല വിശുദ്ധരുടെയും ദിനം ആഘോഷിച്ചു

ഡിട്രോയിറ്റ്: ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ നവംബര്‍ 1 ഞായറാഴ്ച സകല വിശുദ്ധരുടെയും ദിനം ആഘോഷിച്ചു. സണ്‍ഡേ സ്‌കൂള്‍ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ഓരോ ക്ലാസിനും വിശുദ്ധരെ തിരഞ്ഞെടുത്ത് ആഘോഷത്തിനായി പ്രത്യേകമായി തയ്യാറെടുപ്പുകള്‍ നടത്തി.

രാവിലെ 10-ന് ആരംഭിച്ച വിശുദ്ധ കുര്‍ബാനയ്ക്ക് കാനഡയിലെ ക്നാനായ ഡയറക്ടറേറ്റ് ചാപ്ലയിനും ടൊറന്റോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക വികാരിയുമായ റവ. ഫാ. മാത്യു മേലേടത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി റവ. ഫാ. ജോസഫ് തറയ്ക്കല്‍ സഹകാര്‍മികനായിരുന്നു.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഓരോ ക്ലാസിലെയും വിദ്യാര്‍ഥികള്‍ തിരഞ്ഞെടുത്ത വിശുദ്ധരെ ഇടവകാംഗങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ചു. വിശുദ്ധരുടെ ജീവിതവും മാതൃകയും പരിചയപ്പെടുത്തുന്ന പരിപാടി കുട്ടികള്‍ക്ക് വിശുദ്ധരെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും അവരുടെ ജീവിതമൂല്യങ്ങള്‍ മനസ്സിലാക്കുന്നതിനും അവസരമായി.

ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ (പി.ആര്‍.ഒ.)

 

Previous Post

കാന്‍ബറ ക്‌നാനായ മിഷനില്‍ സര്‍വവിശുദ്ധരുടെ തിരുനാള്‍ ആഘോഷിച്ചു

Next Post

All Saints’ Day Celebrated at St. Mary’s Knanaya Catholic Parish, Detroit

Total
0
Share
error: Content is protected !!