കാന്‍ബറ: സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക മിഷന്റെ ആഭിമുഖ്യത്തില്‍ സര്‍വവിശുദ്ധരുടെ തിരുനാള്‍ ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി മതബോധന വിദ്യാര്‍ഥികളില്‍ 65 ഓളം പേര്‍ വിവിധ വിശുദ്ധരുടെ വേഷം ധരിച്ച് പങ്കെടുത്തു. വിശുദ്ധരുടെ ജീവിതമാതൃകകള്‍ പരിചയപ്പെടുത്തുന്നതിനും വിശ്വാസജീവിതത്തില്‍ അവരെ മാതൃകയാക്കുന്നതിനും ആഘോഷം സഹായകമായി.



