സമഗ്ര ശിക്ഷ കേരള സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സിനായുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു

കോട്ടയം: അന്ധബധിര വൈകല്യമുള്ളവരുടെയും ബഹുവൈകല്യമുള്ളവരുടെയും സമഗ്ര ഉന്നമനവും മുഖ്യധാരാവത്ക്കരണവും ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യയുടെയും അസിം പ്രേംജി ഫൗണ്ടേഷന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമഗ്ര ശിക്ഷ കേരള സ്പെഷ്യല്‍ എജ്യുക്കേറ്റേഴ്സിനായുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിം അലക്‌സ് നിര്‍വ്വഹിച്ചു. ലാസിം സംഘടനാ പ്രതിനിധി കാള്‍ട്ടണ്‍ ഫെര്‍ണ്ണാണ്ടസ് മുഖ്യാതിഥിയായി പങ്കെടുത്തു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍, പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ പ്രസംഗിച്ചു. അന്ധബധിര വ്യക്തികള്‍ നേരിടുന്ന പ്രയാസങ്ങള്‍, അവകാശ സംരക്ഷണം, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് സ്പെഷ്യല്‍ എജ്യുക്കേറ്റേഴ്സായ പ്രിതി പ്രതാപന്‍, ഐറിന്‍ എലിസബത്ത് ബാബു, റീജിയണല്‍ കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ അജോ ഡി.സി.പി.ബി, പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, രാമപുരം, ചങ്ങനാശ്ശേരി, കറുകച്ചാല്‍, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, വൈക്കം, പാലാ എന്നിവിടങ്ങളിലെ വിആര്‍സികളില്‍ നിന്നുള്ള സ്പെഷ്യല്‍ എജ്യുക്കേറ്റേഴ്സ് ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്തു.

Previous Post

ധന്യന്‍ മാര്‍ മത്തായി മാക്കില്‍ സ്മാരക ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്‍്റ് നടത്തി

Next Post

കാന്‍ബറ ക്‌നാനായ മിഷനില്‍ സര്‍വവിശുദ്ധരുടെ തിരുനാള്‍ ആഘോഷിച്ചു

Total
0
Share
error: Content is protected !!