മടമ്പം: പി.കെ.എം. കോളജ് ഓഫ് എഡ്യൂക്കേഷനിലെ ‘ഷെയര്‍ യുവര്‍ സ്‌പെയര്‍ മൂവ്‌മെന്റി’ന്റെ ഭാഗമായി ‘ചാറ്റ് ടീ – ഹ്യൂമന്‍ ലൈബ്രറി’ എന്ന പേരില്‍ സംവാദ പരിപാടി സംഘടിപ്പിച്ചു. അധ്യാപക വിദ്യാര്‍ഥികള്‍ക്ക് വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായി ആശയവിനിമയം നടത്താന്‍ അവസരമൊരുക്കുന്നതാണ് പരിപാടി.
റിട്ട. അധ്യാപകനും പ്രശസ്ത കവിയുമായ വീരാന്‍കുട്ടി വിദ്യാര്‍ഥികളുമായി സംവദിച്ചു. കവിതയുടെ രചനാപ്രക്രിയ, ആശയാവിഷ്‌കാരം, സര്‍ഗാത്മകത, ഭാഷയുടെ സാധ്യതകള്‍ എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. കവിത രൂപപ്പെടുന്ന സാഹചര്യങ്ങളും കവിയുടെ ചിന്തകളും അനുഭവങ്ങളും കവിതയായി മാറുന്ന രീതികളും സംവാദത്തില്‍ ചര്‍ച്ചയായി.
വിദ്യാര്‍ഥികളില്‍ സാഹിത്യരചനയോടുള്ള താല്‍പര്യം വളര്‍ത്തുന്നതിനും സര്‍ഗാത്മക ചിന്തകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പരിപാടി അവസരമായി.
കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജെസ്സി എന്‍.സി., മോട്ടിവേഷണല്‍ ട്രെയിനര്‍ നിതിന്‍ നങ്ങോത്ത് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.




