മടമ്പം പി.കെ.എം. കോളേജ് യൂണിയന്‍ ‘ലുമോറ’ ഉദ്ഘാടനം ചെയ്തു

മടമ്പം: പി.കെ.എം. കോളേജ് ഓഫ് എഡ്യൂക്കേഷന്റെ 2026-2027 അധ്യയന വര്‍ഷത്തെ കോളേജ് യൂണിയന്‍ ‘ലുമോറ’യുടെ ഉദ്ഘാടനം റിട്ട. അധ്യാപകനും കവിയുമായ വീരാന്‍കുട്ടി നിര്‍വഹിച്ചു.

യൂണിയന്‍ ചെയര്‍പേഴ്സണ്‍ ടോം ക്രിസ്റ്റ്യാനോ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പ്രശാന്ത് മാത്യു മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ വൈസ് ചെയര്‍പേഴ്സണ്‍ ജ്യോതി തെരേസ് സ്വാഗതം ആശംസിച്ചു.

പി.ടി.എ. എക്‌സിക്യൂട്ടീവ് മെമ്പര്‍ അലക്‌സ് പി.ആര്‍., സ്റ്റാഫ് അഡൈ്വസര്‍ ഡോ. ഷോളി ജോസഫ് കെ., പൂര്‍വവിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് നിതിന്‍ നങ്ങോത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

യൂണിയന്‍ ജനറല്‍ സെക്രട്ടറി ജിബിന്‍ രാജ് കെ. ബാബു 2026-2027 വര്‍ഷത്തെ യൂണിയന്‍ പ്രവര്‍ത്തനപദ്ധതി അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി സ്‌നിഗ്ദ ദാസ് പി. നന്ദി പറഞ്ഞു.

 

Previous Post

പുന്നത്തുറ: പനന്താനത്ത് ( കണ്ണംകുളത്തില്‍) മേരി കോര

Next Post

മടമ്പം പി.കെ.എം. കോളജില്‍ ‘ചാറ്റ് ടീ’ സംവാദ പരിപാടി സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!