കോട്ടയം അതിരൂപതാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: മാലക്കല്ല് KCYL ചാമ്പ്യന്മാര്‍

കല്ലറ: കല്ലറ പഴയപള്ളി KCYL യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ‘Play for Education, Play for the Future’ എന്ന ആശയവുമായി മൂന്നാമത് കോട്ടയം അതിരൂപതാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ഒക്ടോബര്‍ 18, 19, 20 തീയതികളില്‍ കല്ലറ സെന്റ് തോമസ് ഹൈസ്‌കൂള്‍ ഫ്‌ലഡ്‌ലിറ്റ് ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 32 ടീമുകള്‍ പങ്കെടുത്തു.

ഫൈനലില്‍ മലബാറിന്റെ കരുത്തുമായി എത്തിയ മാലക്കല്ല് KCYL ടീം, പയ്യാവൂര്‍ വലിയപള്ളി KCYL ടീമിനെ പരാജയപ്പെടുത്തി കിരീടം നേടി. മറ്റക്കര, കുറുമുള്ളൂര്‍ ടീമുകള്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി മാലക്കല്ല് ടീമിലെ മാത്യൂസ് ജോസും ഗോള്‍ഡന്‍ ബൂട്ട് ജേതാവായി കൈപ്പുഴ ടീമിലെ ആല്‍ബിന്‍ ബിജുവും തിരഞ്ഞെടുക്കപ്പെട്ടു. മറ്റക്കര ടീമിലെ ബിന്റോ തോമസ് മികച്ച ഗോള്‍കീപ്പറായും പയ്യാവൂര്‍ ടീമിലെ അലന്‍ ഷാജു മികച്ച ഡിഫന്‍ഡറായും കുറുമുള്ളൂര്‍ ടീമിലെ ജിബിന്‍ രാജു എമര്‍ജിങ് പ്ലെയറായും തിരഞ്ഞെടുക്കപ്പെട്ടു.

ഫൈനല്‍ ദിനത്തില്‍ കാണികളെ ആവേശത്തിലാഴ്ത്തി കരാട്ടെ പ്രദര്‍ശനവും യൂണിറ്റ് അംഗങ്ങളുടെ ഡാന്‍സും അരങ്ങേറി. കുട്ടികളുടെയും യുവജനങ്ങളുടെയും ഭാവിക്കും വിദ്യാഭ്യാസത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായി ‘Dare to Dream’, ‘Career Ball’ എന്നീ ക്യാമ്പയിനുകളും സംഘടിപ്പിച്ചു.

യൂണിറ്റ് ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.

 

Previous Post

പാലത്തുരുത്ത്: കുന്നത്തേട്ട് ലീലാമ്മ ജോസ്

Total
0
Share
error: Content is protected !!