അട്ടപ്പാടി എല്‍.പി സോണല്‍ കലോത്സവം: സെന്റ് സ്റ്റീഫന്‍സ് എല്‍.പി സ്‌കൂള്‍ കള്ളമലയ്ക്ക് മികച്ച വിജയം

കള്ളമല : ഉപജില്ലാ എല്‍.പി സോണല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മിന്നുന്ന വിജയവുമായി കള്ളമല സെന്റ് സ്റ്റീഫന്‍സ് എല്‍.പി സ്‌കൂള്‍. കലോത്സവത്തിലെ അറബിക് വിഭാഗത്തില്‍ ഒന്നാം സ്ഥാനവും (ഓവറോള്‍) ജനറല്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും സ്വന്തമാക്കിയാണ് സ്‌കൂള്‍ മികവ് തെളിയിച്ചത്. വിജയികളായ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് അഗളി പഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക്കില്‍ നിന്ന് ട്രോഫികളും മെഡലുകളും ഏറ്റുവാങ്ങി. ചടങ്ങില്‍ സ്‌കൂളിലെ അധ്യാപകര്‍, മാനേജ്മെന്റ് പ്രതിനിധികള്‍, പിടിഎ അംഗങ്ങള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Previous Post

പിറവം : മണക്കൂന്നേല്‍ എം എം ജോണ്‍

Total
0
Share
error: Content is protected !!