തെള്ളകം: കോട്ടയം അതിരൂപത കെ സി വൈ എല് ന്റെ നേതൃത്വത്തില് സംഘടിപ്പിക്കുന്ന ലീഡര്ഷിപ്പ് ക്യാമ്പ് 2026 ഇന്ന് മുതല് 18 വരെ തെള്ളകം ചൈതന്യ പാസ്റ്ററല് സെന്ററില് നടക്കും. ഇന്ന് വൈകുന്നേരം 5 മണി മുതല് രജിസ്ട്രേഷന് ആരംഭിക്കും. 5.30 ന് ക്യാമ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. നേതൃത്വപാടവം, വ്യക്തിത്വവികസനം, സംരംഭകത്വം, ആത്മീയ വളര്ച്ച, മാധ്യമങ്ങളും എ ഐ യും തുടങ്ങിയ വിഷയങ്ങളില് ക്ലാസുകള് ഉണ്ടാകും.



