കല്ലറ: കോട്ടയം ജില്ലാതല സ്‌കൂള്‍ കായികമേളയില്‍ സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോ മത്സരത്തില്‍ 21.59 മീറ്റര്‍ ദൂരം എറിഞ്ഞ് കല്ലറ സെന്റ് തോമസ് സ്‌കൂളിലെ അദ്വൈത് മിഥുന്‍ ജില്ലാ ചാമ്പ്യനായി. ഇതോടെ സംസ്ഥാന സ്‌കൂള്‍ കായികമേളയിലേക്ക് അദ്വൈത് തിരഞ്ഞെടുക്കപ്പെട്ടു. നേട്ടത്തോടെ കായികരംഗത്ത് സ്‌കൂളിന് മറ്റൊരു പൊന്‍തൂവല്‍ കൂടി സമ്മാനിച്ചു.



