ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

കോട്ടയം അതിരൂപത ഹെല്‍ത്ത് കമ്മീഷന്റെയും, ടീച്ചേഴ്സ് ഗില്‍ഡിന്റെയും ,കാരിത്താസ് ആശുപത്രിയുടെയും ആഭിമുഖ്യത്തില്‍ ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിയുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായി കോട്ടയം സെന്റ് ആന്‍സ് എച്ച്.എസ്.എസില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കാരിത്താസ് ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിന്‍ കണ്‍സള്‍ട്ടന്റ് – ഡോ. ജോസ് ജോം തോമസ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സിസ്റ്റര്‍ അഞ്ജിത SVM എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.വിദ്യാര്‍ത്ഥികളില്‍ ആരോഗ്യപരമായ അവബോധവും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അറിവും വളര്‍ത്തുന്നതിനുള്ള വിവിധ വിഷയങ്ങള്‍ ക്ലാസില്‍ അവതരിപ്പിച്ചു.

 

 

Previous Post

കിടങ്ങൂര്‍: കുരിക്കാട്ടില്‍ എലിയാമ്മ തോമസ്

Total
0
Share
error: Content is protected !!