സീനിയര്‍ വൈദികന്‍ ഫാ. ജേക്കബ് മാങ്കോട്ടില്‍ നിര്യാതനായി

കോട്ടയം: കോട്ടയം അതിരൂപതയിലെ സീനിയര്‍ വൈദികന്‍ ഫാ. ജേക്കബ് മാങ്കോട്ടില്‍ (91) നിര്യാതനായി. സംസ്കാരം പിന്നീട്. അറുനൂറ്റിമംഗലം ഇടവകയിലെ മാങ്കോട്ടില്‍ പരേതരായ ജോസഫ് -മറിയാമ്മ ദമ്പതികളുടെ മകനായി 1935 ഫെബ്രുവരി 17-ന് ജനിച്ചു. 1963 മാര്‍ച്ച് 11-ന് മാര്‍ തോമസ് തറയില്‍ പിതാവിന്‍്റെ കൈവയ്പുശുശ്രൂഷയിലൂടെ പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് വാകത്താനം, ഇരവിമംഗലം, മാറിക, രാജപുരം, മടമ്പം, ഇടക്കോലി, തോട്ടറ, നീണ്ടൂര്‍, പഴയ കല്ലറ, ചാമക്കാല, അറുനൂറ്റിമംഗലം, കരിപ്പാടം, ചെറുകര, കുറുമുള്ളൂര്‍, കട്ടച്ചിറ തുടങ്ങിയ ഇടവകകളില്‍ വികാരിയായി ശുശ്രൂഷ നിര്‍വഹിച്ചു. സഹോദരങ്ങള്‍: പരേതരായ ലൂക്കോസ് , ചാച്ചിക്കുട്ടി.

 

Previous Post

അലക്‌സ് നഗര്‍ : കല്ലനാല്‍ ജോസഫ്

Next Post

ബി.സി.എം കോളജില്‍ ഓഫീസ് അറ്റന്‍ഡന്‍റ് ഒഴിവ്

Total
0
Share
error: Content is protected !!