കോട്ടയം: കോട്ടയം അതിരൂപതയുടെ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിക്കു കീഴിലുള്ള കോട്ടയം ബി.സി.എം. കോളജില്‍ ഓഫീസ് അറ്റന്‍ഡന്‍റിന്‍െറ ഒരു സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി വിഭാഗത്തില്‍ കാഴ്ചപരിമിതിയും കുറഞ്ഞ കാഴ്ചശേഷിയുമുള്ളവര്‍ക്കായി (ബെഞ്ച്മാര്‍ക്ക് ഡിസെബിലിറ്റി പി.ഡബ്ള്യു.ഡി.) സംവരണം ചെയ്ത തസ്തികയാണിത്.
ശമ്പള സ്കെയില്‍, യോഗ്യത, പ്രായപരിധി, നിയമന വ്യവസ്ഥകള്‍ എന്നിവ കേരള സര്‍ക്കാരിന്‍്റെയും സര്‍വകലാശാലയുടെയും ചട്ടങ്ങള്‍ അനുസരിച്ചായിരിക്കും. അപേക്ഷാ ഫോം കോളജ് വെബ്സൈറ്റായ www.bcmcollege.ac.inല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും 2026 നവംബര്‍ ഏഴിനകം മാനേജരുടെ ഓഫീസില്‍ ലഭിക്കണം.ഭിന്നശേഷിക്കാരുടെ അവകാശ നിയമം 2016-ലെ 34-ാം വകുപ്പിലും 2021 ഫെബ്രുവരി 15-ലെ സര്‍ക്കാര്‍ ഉത്തരവിലും നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് നിയമനം. നിയമനം സര്‍ക്കാരിന്‍്റെ അംഗീകാരത്തിന് വിധേയമായിരിക്കും. ഫോണ്‍: 0481-2562171.



