കോട്ടയം: കുടിയേറ്റ മണ്ണിന്‍്റെ പുത്രന്‍ മാര്‍ തോമസ് ആനിമൂട്ടില്‍ കൊയ്ന തൂപതയുടെ മെത്രാനായും കോട്ടയം അതിരൂപതയുടെ സഹായമെത്രാനായും അഭിഷിക്തനായി. ക്രിസ്തുരാജ കത്തീഡ്രലില്‍ നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങില്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. കോട്ടയം അതിരൂപതാ മെത്രാസന മന്ദിരത്തില്‍നിന്ന് ക്രിസ്തുരാജ കത്തീഡ്രലിലേക്കുള്ള പ്രദക്ഷിണത്തോടെയാണ് മെത്രാഭിഷേക ശുശ്രൂഷകള്‍ക്ക് തുടക്കമായത്. ക്നാനായ സമൂഹത്തിലെ 72 ഇല്ലങ്ങളെ പ്രതിനിധീകരിച്ച് 72 മുത്തുക്കുടകളുമായി വനിതകള്‍ പ്രദക്ഷിണത്തില്‍ അണിനിരന്നു. ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളും സഹകാര്‍മ്മികരായ വൈദീകരും മെത്രാന്‍മാരും നിയുക്ത മെത്രാനും മുഖ്യകാര്‍മ്മികനും പ്രദക്ഷിണത്തില്‍ പങ്കെടുത്തു.കത്തീഡ്രലില്‍ എത്തിയശേഷം കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് നിയുക്ത മെത്രാന്‍ രക്തസാക്ഷികളുടെ തിരുശേഷിപ്പുകളെ വണങ്ങുകയും മുഖ്യകാര്‍മികനുമുമ്പില്‍ വിശ്വാസപ്രഖ്യാപനം നടത്തുകയും ചെയ്തു. തുടര്‍ന്ന് മെത്രാഭിഷേക ശുശ്രൂഷകള്‍ ആരംഭിച്ചു.

മുഖ്യകാര്‍മികന്‍ നിയുക്ത മെത്രാനെ കിരീടമണിയിക്കുകയും അംശവടി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പ്രധാനകാര്‍മികന്‍ അദ്ദേഹത്തെ മെത്രാനായി പ്രഖ്യാപിച്ച് അഭിഷേകം നടത്തി. നെറ്റിയില്‍ വിശുദ്ധ തൈലം പൂശി അഭിഷേകം ചെയ്തതോടെ മാര്‍ തോമസ് ആനിമൂട്ടില്‍ കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി ഉയര്‍ത്തപ്പെട്ടു. തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ളാനി, ചങ്ങനാശേരി അതിരൂപതാധ്യക്ഷ മാര്‍ തോമസ ്തറയില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.കോഴിക്കോട് അതിരൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ വചനസന്ദേശം നല്‍കി. ഇന്ത്യയിലെ വത്തിക്കാന്‍ എംബസിയിലെ സെക്കന്‍ഡ് സെക്രട്ടറി ഫാ. നിക്കോളാസ് ഗ്രാഫ് വോണ്‍ മാഗ്നിസ് ചടങ്ങില്‍ സന്ദേശം നല്‍കി. തിരുവല്ല അതിരൂപത മെത്രാപ്പോലീത്ത തോമസ് മാര്‍ കൂറിലോസ് ആശംസകള്‍ നേര്‍ന്നു. മാര്‍ തോമസ് ആനിമൂട്ടില്‍ നന്ദി പറഞ്ഞു.
ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ആര്‍ച്ചുബിഷപ്പ് ഡോ. തോമസ് നെറ്റോ, മാര്‍ ജോസഫ് പെരുന്തോട്ടം, ഗീവര്‍ഗീസ് മാര്‍ അപ്രേം , മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജോസ് പുളിക്കല്‍, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ബോസ്കോ പുത്തൂര്‍, മാര്‍ ജോര്‍ജ് പൊരുന്നേടം, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ ജോര്‍ജ് ഞറളക്കാട്ട്, മാര്‍ തോമസ് പടിയത്ത്, ബിഷപ്പ് ജോസഫ് മാര്‍ തോമസ്, ബിഷപ്പ് വിന്‍സന്‍്റ് മാര്‍ പൗലോസ്, ബിഷപ്പ് യൂഹന്നാന്‍ മാര്‍ തിയഡോഷ്യസ്, ബിഷപ്പ് തോമസ് മാര്‍ ഐറേനിയോസ്, ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ മക്കറിയോസ്, ബിഷപ്പ് യൂഹന്നാന്‍ മാര്‍ അലക്സിയോസ്, ബിഷപ്പ് യൂഹന്നാന്‍ മാര്‍ ക്രിസോസ്റ്റം, ഡോ. ജോര്‍ജ് പള്ളിപ്പറമ്പില്‍, ഡോ. ജെയിംസ് തോപില്‍, ഡോ. അഗസ്റ്റിന്‍ മഠത്തിക്കുന്നേല്‍, ഡോ. ആന്‍്റണി വാലുങ്കല്‍, ഡോ. ജെയിംസ് ആനാപറമ്പില്‍, മാത്യൂസ് മാര്‍ പക്കോമിയോസ്, ഡോ. ആന്‍്റണി കാട്ടിപ്പറമ്പില്‍, കുര്യാക്കോസ് മാര്‍ സേവേറിയോസ്, കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ്, ഡോ. സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍, ഡോ. സെല്‍വരാജ് ദാസന്‍, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍, ഷെവലിയാര്‍ ജോയ് ജോസഫ് കൊടിയന്തറ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രി മോന്‍സ് ജോസഫ്, ചീഫ് വിപ്പ് അപ്പു ജോണ്‍ ജോസഫ് , സജീവ് ജോസഫ് എം.എല്‍.എ, ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജസ്റ്റിസ് സിറിയക് ജോസഫ്, മുന്‍ എംഎല്‍എ കെ. സി. ജോസഫ്, മുന്‍ മന്ത്രി റോഷി അഗസ്റ്റിന്‍, മുന്‍ എംപി തോമസ് ചാഴിക്കാടന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍്റ് ജോഷി ഫിലിപ്പ്, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജോസ് കെ. മാണി എംപി, സ്റ്റീഫന്‍ ജോര്‍ജ് എക്സ് എംഎല്‍എ, ജോസഫ് വാഴയ്ക്കന്‍ എക്സ് എംഎല്‍എ, ഷോണ്‍ ജോര്‍ജ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
കോട്ടയം അതിരൂപതാ സിഞ്ചെല്ലൂസ് ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചാന്‍സലര്‍ ഫാ. തോസ് ആദോപ്പിള്ളില്‍, പ്രൊക്കുറേറ്റര്‍ ഫാ. അബ്രാഹം പറമ്പേട്ട് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.



