മാറിക: കെ.സി.ഡബ്ല്യു.എ ചുങ്കം ഫൊറോനയുടെ വാര്‍ഷികവും ഫൊറോനതല മത്സരങ്ങളും മാറിക സെന്റ് ആന്റണീസ് പാരിഷ് ഹാളില്‍ നടത്തി. സഭാസമുദായ ക്വിസ സുറിയാനി പാട്ട്, മിമിക്രി, പുരാതനപ്പാട്ട്, ഷട്ടില്‍ ബാഡ്മിന്റണ്‍ തുടങ്ങിയ വിവിധ മത്സരങ്ങള്‍ നടന്നു.
കെ.സി.ഡബ്ല്യു.എ ചുങ്കം ഫൊറോന പ്രസിഡന്റ് ബീന ബിജു കാവനാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം ഗവ. ചീഫ് വിപ്പും എം.എല്‍.എയുമായ അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. മികച്ച യൂണിറ്റുകള്‍ക്കുള്ള ട്രോഫികളും അദ്ദേഹം വിതരണം ചെയ്തു. ചുങ്കം ഫൊറോന വികാരി ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളില്‍ മുഖ്യപ്രഭാഷണം നടത്തി. അപു ജോണ്‍ ജോസഫിനെ കെ.സി.ഡബ്ല്യു.എ ചുങ്കം ഫൊറോനയുടെ ആദരസൂചകമായി ഫൊറോന വികാരി പൊന്നാട അണിയിച്ച് ആദരിച്ചു.
ചുങ്കം ഫൊറോന ചാപ്ലിന് ഫാ. ജെയിംസ് വടക്കേക്കണ്ടംകരയില് അനുഗ്രഹപ്രഭാഷണം നടത്തി. യൂണിറ്റ് ചാപ്ലിന് ഫാ. സിബിന് കൂട്ടക്കല്ലുങ്കല്‍, സിസ്റ്റര്‍ റേജീസ് എസ്.ജെ.സി., തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റിസി ജോബ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ചുങ്കം ഫൊറോനയിലെ മികച്ച യൂണിറ്റായി കരിങ്കുന്നം യൂണിറ്റിനെ തെരഞ്ഞെടുത്തു. ട്രോഫിയും മൂവായിരം രൂപയുടെ ക്യാഷ് പ്രൈസും യൂണിറ്റ് അംഗങ്ങള്‍ അപു ജോണ്‍ ജോസഫില്‍ നിന്ന് ഏറ്റുവാങ്ങി. രണ്ടാം മികച്ച യൂണിറ്റായി ചുങ്കം യൂണിറ്റും മൂന്നാം മികച്ച യൂണിറ്റായി മ്രാല യൂണിറ്റും തെരഞ്ഞെടുക്കപ്പെട്ടു.
അപു ജോണ്‍ ജോസഫ് ആലപിച്ച ഗാനം സമ്മേളനത്തിന് മാറ്റുകൂട്ടി. തുടര്‍ന്ന് വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ഫൊറോന വികാരിയും യൂണിറ്റ് ചാപ്ലിനും ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഫൊറോന സെക്രട്ടറി ഷേര്‍ളി ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് റോസിലി ബിനോയി സ്വാഗതവും ഫൊറോന ട്രഷറര്‍ ജെയ്നമ്മ സ്റ്റീഫന്‍ നന്ദിയും പറഞ്ഞു. ഫൊറോന, യൂണിറ്റ് ഭാരവാഹികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.




