കോട്ടയം അതിരൂപതാ ദിനാഘോഷങ്ങള്‍ ഓഗസ്റ്റ് 29 ന് ചൈതന്യയില്‍

കോട്ടയം: തെക്കുംഭാഗ ജനതയ്ക്കായി ‘ഇന്‍ യൂണിവേഴ്സി ക്രിസ്ത്യാനി’ എന്ന തിരുവെഴുത്തുവഴി 1911 ആഗസ്റ്റ് 29 ന് വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പ കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിന്റെ 115-ാം അതിരൂപതാതല ആഘോഷങ്ങള്‍ 2026 ഓഗസ്റ്റ് 29 ശനിയാഴ്ച സംഘടിപ്പിക്കുന്നു. അന്നേദിവസം രാവിലെ അതിരൂപതയിലെ എല്ലാ ഇടവകദൈവാലയങ്ങളിലും സ്ഥാപനങ്ങളിലും കൃതജ്ഞതാബലി അര്‍പ്പിക്കുകയും തുടര്‍ന്ന് ബഹു. വികാരിമാര്‍ എല്ലാ സമുദായസംഘടനകളുടേയും സഹകരണത്തോടെ അതിരൂപതാ പതാക ഉയര്‍ത്തുകയും ചെയ്യും. ഉച്ചകഴിഞ്ഞ് 2.30 ന് ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വിപുലമായ പരിപാടികളോടെ അതിരൂപതാദിനാഘോഷം സംഘടിപ്പിക്കും. അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്, കോട്ടയം അതിരൂപതാ സഹായ മെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, കൂരിയാ അംഗങ്ങള്‍, ഫൊറോന വികാരിമാര്‍, അതിരൂപതയിലെ വൈദികര്‍, സമര്‍പ്പിത സമൂഹങ്ങളുടെ കൗണ്‍സില്‍ പ്രതിനിധികള്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, സമുദായ സംഘടനകളുടെയും ഭക്തസംഘടനകളുടെയും കേന്ദ്ര-റീജിയണല്‍ ഭാരവാഹികള്‍, ഇടവകയില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടികളില്‍ പങ്കെടുക്കും. അതിരൂപതാദിനാ ഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ അതിരൂപതാദിനത്തിനു ശേഷമുള്ള അജപാലനപ്രവര്‍ത്തനങ്ങളുടെ ഹ്രസ്വവിവരണം അവതരിപ്പിക്കും. പൊതുസമ്മേളനത്തോടനുബന്ധിച്ച് അതിരൂപതാംഗങ്ങളില്‍ വിവിധ മേഖലകളില്‍ ദേശീയ-സംസ്ഥാന- യൂണിവേഴ്സിറ്റി തലങ്ങളില്‍ അംഗീകാരം നേടിയിട്ടുള്ളവര്‍, സഭാതലത്തില്‍ മികവിന് പുരസ്‌ക്കാരങ്ങള്‍ ലഭിച്ചവര്‍ എന്നിവരെ ആദരിക്കും.

Previous Post

 ഡോക്ടറേറ്റ് നേടി സ്റ്റീഫന്‍ ജോസ് വട്ടക്കളം

Next Post

അഖില കേരള ക്വിസ് മത്സരം: കര്‍ത്തിക് പി. ഒന്നാമത്

Total
0
Share
error: Content is protected !!