പെന്റിത്ത് വള്ളംകളിയില്‍ ക്‌നാനായ മിന്നല്‍ മങ്കാസ് വനിതാ ചാമ്പ്യന്മാര്‍

സിഡ്‌നി: സിഡ്‌നി ഇന്റര്‍നാഷണല്‍ റെഗാട്ട സെന്ററില്‍ ഓഗസ്റ്റ് ഒന്നിന് നടന്ന പെന്റിത്ത് വള്ളംകളി 2026-ല്‍ ക്‌നാനായ വനിതാ ടീമായ ക്‌നാനായ മിന്നല്‍ മങ്കാസ് വനിതാ വിഭാഗം ചാമ്പ്യന്മാരായി. ഒരു മിനിറ്റ് 11 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ടീം ഒന്നാം സ്ഥാനം നേടിയത്.

രണ്ടാം സ്ഥാനത്തെത്തിയ ടീമിനേക്കാള്‍ മൂന്ന് സെക്കന്‍ഡ് വേഗത്തില്‍ ഫിനിഷ് ചെയ്ത ക്‌നാനായ മിന്നല്‍ മങ്കാസിന്റെ പ്രകടനം ശ്രദ്ധേയമായി. മികച്ച പരിശീലനം, കൂട്ടായ പ്രവര്‍ത്തനം, കരുത്ത്, ആത്മവിശ്വാസം എന്നിവയുടെ മികവിലാണ് ടീം വിജയം നേടിയത്. ക്യാപ്റ്റന്‍ ജിട്ടു ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു ടീം മത്സരിച്ചത്.

വനിതാ വിഭാഗത്തിലെ ഒന്നാം സമ്മാനമായി ടീമിന് 2,500 ഓസ്ട്രേലിയന്‍ ഡോളറും ലഭിച്ചു. കൂടാതെ വനിതാ വടംവലി മത്സരത്തിലും ചാമ്പ്യന്മാരായ ക്‌നാനായ മിന്നല്‍ മങ്കാസിന് 501 ഓസ്ട്രേലിയന്‍ ഡോളര്‍ അധിക സമ്മാനമായി ലഭിച്ചു.

പുരുഷ-വനിതാ വിഭാഗങ്ങളിലായി 12 ടീമുകളാണ് പെന്റിത്ത് വള്ളംകളിയില്‍ മത്സരിച്ചത്. ഇതില്‍ എട്ട് പുരുഷ ടീമുകളും നാല് വനിതാ ടീമുകളും ഉള്‍പ്പെടുന്നു. ക്‌നാനായ സമൂഹം ഇരു വിഭാഗങ്ങളിലും പങ്കെടുത്തു. ക്യാപ്റ്റന്‍ ജിജി ജോസഫിന്റെ നേതൃത്വത്തില്‍ ക്‌നാനായ ചുണ്ടന്‍ പുരുഷ വിഭാഗത്തിലും ക്യാപ്റ്റന്‍ ജിട്ടു ജോര്‍ജിന്റെ നേതൃത്വത്തില്‍ ക്‌നാനായ മിന്നല്‍ മങ്കാസ് വനിതാ വിഭാഗത്തിലും മത്സരിച്ചു.

ക്‌നാനായ മിന്നല്‍ മങ്കാസിന്റെ വിജയം ടീമിന്റെ അര്‍പ്പണബോധത്തിന്റെയും കൂട്ടായ്മയുടെയും കായിക മികവിന്റെയും പ്രതിഫലനമായി. സംഘാടകരായ സിഗ്‌നേച്ചര്‍ 4 ഇവന്റ്‌സ് ക്‌നാനായ മിന്നല്‍ മങ്കാസ്ക്യാ പ്റ്റന്‍ ജിട്ടു ജോര്‍ജ്,  ടീം അംഗങ്ങള്‍ , ക്‌നാനായ ചുണ്ടന്‍ ടീമിനെയും ക്യാപ്റ്റന്‍ ജിജി ജോസഫിനെയും  അഭിനന്ദിച്ചു.

 

Previous Post

മെട്രിക്സ് ഫിലിപ്പിന് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്

Next Post

സോജന്‍ ജോര്‍ജ് മികച്ച മത്സ്യകൃഷി കര്‍ഷകന്‍

Total
0
Share
error: Content is protected !!