തൂവാനീസാ പ്രാര്‍ത്ഥനാലയത്തില്‍ 101 മണിക്കൂര്‍ ദിവ്യകാരുണ്യാരാധനയും ജപമാലയും ആഗസ്റ്റ് 12 മുതല്‍

കോതനല്ലൂര്‍: പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളിനോടനുബന്ധിച്ച് തൂവാനീസാ പ്രാര്‍ത്ഥനാലയത്തില്‍ ആഗസ്റ്റ് 12 മുതല്‍ 16 വരെ 101 മണിക്കൂര്‍ ദിവ്യകാരുണ്യാരാധനയും ജപമാലയും സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 12-ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷകള്‍ ആഗസ്റ്റ് 16-ന് വൈകിട്ട് 3 മണിക്ക് സമാപിക്കും. ‘ജറുസലേമേ, നിന്റെ മതിലുകളില്‍ ഞാന്‍ കാവല്‍ക്കാരെ നിര്‍ത്തിയിരിക്കുന്നു…’ (ഏശയ്യാ 62:6) എന്ന വചനത്തെ ആസ്പദമാക്കിയാണ് ആത്മീയസംഗമം ക്രമീകരിച്ചിരിക്കുന്നത്. ഓരോ ദിവസവും പ്രത്യേക നിയോഗങ്ങളോടെയാണ് ആരാധന നടക്കുക. ആഗസ്റ്റ് 12-ന് സാര്‍വത്രിക സഭയ്ക്കും ഇടവകകള്‍ക്കും, 13-ന് കുടുംബങ്ങള്‍ക്കുമായി, 14-ന് യുവജനങ്ങള്‍, കുട്ടികള്‍, അടിയന്തര ആവശ്യങ്ങള്‍ എന്നിവയ്ക്കായി, 15-ന് ലോകസമാധാനത്തിനും സമൂഹത്തിലെ സഹനാനുഭവങ്ങള്‍ക്കുമായി, 16-ന് വ്യക്തിഗത അനുഗ്രഹങ്ങള്‍ക്കും നിത്യജീവിതസാഫല്യത്തിനുമായി പ്രത്യേക പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കും. വിവിധ ഫൊറോനകളിലെയും ഇടവകകളിലെയും പ്രാര്‍ത്ഥനാ ഗ്രൂപ്പുകളും സന്യാസിനി സമൂഹങ്ങളും ഓരോ ദിവസത്തെയും രാത്രി ആരാധനകള്‍ക്ക് നേതൃത്വം നല്‍കും. എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മണിക്കും രാത്രി 12 മണിക്കും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. സമ്പൂര്‍ണ ജപമാലയ്ക്കും കരുണക്കൊന്തയ്ക്കും ശേഷം അഭിഷേക പ്രാര്‍ത്ഥനയും ഉýായിരിക്കും. കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുý്. മുന്‍കൂട്ടി അറിയിക്കുന്നവര്‍ക്ക് താമസസൗകര്യവും ഭക്ഷണവും ലഭ്യമാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും താമസസൗകര്യം മുന്‍കൂട്ടി ക്രമീകരിക്കുന്നതിനുമായി 8281137221 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 

Previous Post

കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് കോളേജ് ഓഫ് നഴ്സിംഗിന് ക്വാളിറ്റി അക്രഡിറ്റേഷനില്‍ എ ഗ്രേഡ്

Total
0
Share
error: Content is protected !!