പടമുഖം: ചെറുപുഷ്പ മിഷന് ലീഗ് പടമുഖം ഫൊറോന പ്രവര്‍ത്തനോദ്ഘാടനം നടന്നു. പടമുഖം മേഖലാ പ്രസിഡന്റ് ബെര്ട്ടിന് ബേബി പതാക ഉയര്‍ത്തി. പൊതുസമ്മേളനത്തില്‍ മേഖലാ ഡയറക്ടര്‍ ഫാ. ഷെറിന് കുരിക്കിലേട്ട് സ്വാഗതം പറഞ്ഞു. മേഖലാ സെക്രട്ടറി എയ്ഞ്ചല്‍ ടോമി 2025-26 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.മേഖലാ പ്രസിഡന്റ് ബെര്ട്ടിന് ബേബി അധ്യക്ഷത വഹിച്ചു. ഫൊറോന വികാരി ഫാ. ഷാജു ചാമപ്പാറ ഉദ്ഘാടനം നിര്‍വഹിച്ചു. സേനാപതി സണ്‍ഡേ സ്കൂള്‍ അധ്യാപിക ബീന പനന്താനത്ത് ആശംസകള്‍ അര്‍പ്പിച്ചു. ക്നാനായ തനിമയും പാരമ്പര്യവും വിളിച്ചോതിയ സേനാപതി യൂണിറ്റിലെ കുട്ടികളുടെ നൃത്താവതരണം സമ്മേളനത്തിന് മാറ്റുകൂട്ടി. ഐറിന് അഭിലാഷ് നന്ദി പറഞ്ഞു. കുട്ടികള്‍ക്കായി സംഘടിപ്പിച്ച ക്ലാസിന് ഇടുക്കി രൂപതാംഗവും റിസോഴ്സ് പേഴ്സണുമായ മാത്യു ഐക്കര നേതൃത്വം നല്കി.






