ഫോര്‍ട്ട് ലോഡര്‍ഡെയില്‍: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ക്നാനായ കത്തോലിക്കാ കുടുംബസംഗമമായ 16-ാമത് കെ.സി.സി.എന്‍.എ (KCCNA) കണ്‍വെന്‍ഷന്റെ സമാപന ഫാമിലി ബാന്‍ക്വിറ്റില്‍(ഓഗസ്റ്റ് 9 ഞായറാഴ്ച ) കേരള സര്‍ക്കാര്‍ ചീഫ് വിപ്പും തൊടുപുഴ എം.എല്‍.എയുമായ അപു ജോണ്‍ ജോസഫ് പങ്കെടുക്കും.
രാഷ്ട്രീയ, സാമൂഹിക, പൊതുപ്രവര്‍ത്തന മേഖലകളില്‍ സജീവ സാന്നിധ്യമായ അപു ജോണ്‍ ജോസഫിന്റെ സാന്നിധ്യം കണ്വെന്ഷന് കൂടുതല്‍ പ്രൗഢി പ്രൗഢി പകരും . തൊടുപുഴ എം.എല്‍.എ എന്ന നിലയിലും കേരള സര്‍ക്കാരിന്റെ ചീഫ് വിപ്പ് എന്ന നിലയിലും അദ്ദേഹം വഹിക്കുന്ന ഉത്തരവാദിത്വവും, ക്നാനായ സമൂഹവുമായി പുലര്‍ത്തുന്ന ആത്മബന്ധവും അമേരിക്കയിലെ ക്നാനായ സമൂഹത്തിന് ഏറെ പ്രചോദനമാകുമെന്ന് കെ.സി.സി.എന്‍.എ കണ്വെന്ഷന് സ്റ്റിയറിംഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഓഗസ്റ്റ് 6 മുതല്‍ 9 വരെ ഫ്ലോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയിലുള്ള Broward County Convention Center-ല്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാലായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. കുടുംബസംഗമങ്ങള്‍, യുവജന-കുട്ടികളുടെ പരിപാടികള്‍, സാംസ്കാരിക മത്സരങ്ങള്‍, കലാസന്ധ്യകള്‍, സെമിനാറുകള്‍ , മെഗ് എന്റര്‍ടൈന്‍മെന്റ് ഷോ പ്രമുഖരുടെ സന്ദേശങ്ങള്‍ എന്നിവ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.
ഓഗസ്റ്റ് 9 ഞായറാഴ്ച , സമാപന ഫാമിലി ബാന്‍ക്വിറ്റില്‍ മികച്ച ഗായകന് കൂടിയായ അപു ജോണ്‍ ജോസഫിന്റെ സാന്നിധ്യം കേരളവും പ്രവാസി ക്നാനായ സമൂഹവും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വഴിയൊരുക്കുമെന്ന് KCCNA എക്സിക്യൂട്ടീവ് കമ്മറ്റി പ്രത്യാശ പ്രകടിപ്പിച്ചു.
ബൈജു ആലപ്പാട്ട് KCCNA PRO :




